കേരള ബ്ലാസ്റ്റേഴ്സിന് അഞ്ചാം പിറന്നാൾ

മലയാളികളുടെ സ്വന്തം കേരള ബ്ലാസ്റ്റേഴ്സ് രൂപീകരിക്കപ്പെട്ടിട്ട് ഇന്ന് അഞ്ച് വർഷം പൂർത്തിയാകുന്നു. 2014 മെയ് 24നാണ് ബ്ലാസ്റ്റേഴ്സ് രൂപീകരിക്കപ്പെട്ടത്. അഞ്ചു വർഷത്തെ ഓർമകൾ എന്ന തലക്കെട്ടോടെ ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ഫേസ്ബുക്ക് പേജിൽ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.
ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ സഹ ഉടമയായാണ് ബ്ലാസ്റ്റേഴ്സ് ആരംഭിച്ചത്. ആദ്യ സീസണിൽ പരിശീലകനും നായകനുമായ ഡേവിഡ് ജെയിംസിനോടൊപ്പം ഫൈനലിലെത്തിയ ബ്ലാസ്റ്റേഴ്സ് അത്ലറ്റികോ ഡി കൊൽക്കത്തയോട് എകപക്ഷീയമായ ഒരു ഗോളിനു പരാജയപ്പെട്ടു. രണ്ടാം സീസണിൽ ഏറ്റവും അവസാന സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട മഞ്ഞപ്പട മൂന്നാം സീസണിൽ വീണ്ടും ഫൈനലിലെത്തി. പക്ഷേ, അപ്പോഴും തോൽവിയായിരുന്നു ഫലം. കൊൽക്കത്തയായിരുന്നു രണ്ടാമതും ബ്ലാസ്റ്റേഴ്സിനെ തോൽപിച്ചത്.
പിന്നീടിതു വരെ ഏറെ നേട്ടങ്ങളൊന്നുമുണ്ടാക്കാൻ ബ്ലാസ്റ്റേഴ്സിനായില്ല. കഴിഞ്ഞ സീസണിൽ ഒൻപതാം സ്ഥാനത്ത് ഫിനിഷ് ചെയ്തതിനു പിന്നാലെ ചില മികച്ച സൈനിംഗുകൾ നടത്തിയ ബ്ലാസ്റ്റേഴ്സ് സുവർണ്ണ കാലഘട്ടം തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here