ആലുവയിലെ സ്വർണ്ണ കവർച്ച; അഞ്ച് പ്രതികളെ തിരിച്ചറിഞ്ഞു

ആലുവ എടയാർ സ്വർണ്ണ കവർച്ച കേസിൽ അഞ്ച് പ്രതികളെ തിരിച്ചറിഞ്ഞു. സംസ്ഥാനം വിട്ട പ്രതികൾക്കായി അന്വേഷണം തുടരുകയാണ്. കവർച്ചക്ക് തലേ ദിവസം സംഘം കവർച്ച നടത്തേണ്ട വിധം റിഹേഴ്‌സൽ നടത്തിയിരുന്നു.
കേസിലെ മുഖ്യപ്രതിയെ പൊലീസ് പിടികൂടിയിരുന്നു. ഇടുക്കി സ്വദേശിയായ ഒരാളെയാണ് പൊലീസ് പിടികൂടിയതെന്നാണ് വിവരം. ഇയാൾ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. കവർച്ചാ സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവരെയും ഇപ്പോൾ തിരിച്ചറിഞ്ഞിരിക്കുകയാണ്.
Read more: ആലുവയിലെ സ്വർണ കവർച്ച; മുഖ്യ പ്രതി പിടിയിൽ
മെയ് പത്തിന് പുലർച്ചെയാണ് ആലുവ എടയാറിലെ സ്വർണ ശുദ്ധീകരണശാലയിലേക്ക് കൊണ്ടു വന്ന 21 കിലോ സ്വർണം വാഹനം ആക്രമിച്ച് കൊള്ളയടിച്ചത്. ഏതാണ്ട് ആറ് കോടി രൂപ മൂല്യമുള്ള സ്വർണമായിരുന്നു കൊള്ളയടിക്കപ്പെട്ടത്. ഒരു ജീവനക്കാരനെ കാണാനെന്ന പേരിൽ കവർച്ചാ സംഘം മണിക്കൂറുകളോളം ഫാക്ടറിക്ക് സമീപം ചെലവഴിച്ചതായി അന്വേഷണത്തിൽ പൊലീസ് കണ്ടെത്തിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here