ആലുവയിലെ സ്വർണ കവർച്ച; മുഖ്യ പ്രതി പിടിയിൽ

ആലുവ എടയാറിലെ സ്വർണ ശുദ്ധീകരണശാലയിലേക്ക് കൊണ്ടു പോകുന്നതിനിടെ സ്വർണം കവർച്ച ചെയ്ത കേസിൽ മുഖ്യപ്രതി പൊലീസ് പിടിയിൽ. ഇടുക്കി സ്വദേശിയെയാണ് അന്വേഷണ സംഘം പിടികൂടിയത്. ഇയാൾ കുറ്റം സമ്മതിച്ചതായും ആകെ അഞ്ച് പ്രതികൾ കവർച്ചയിൽ പങ്കെടുത്തതായി വ്യക്തമായതായും പൊലീസ് അറിയിച്ചു. കേസിലെ മറ്റ് പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
ഈ മാസം 10 ന് പുലർച്ചെയാണ് കവർച്ച നടന്നത്. ആലുവ എടയാറിലെ സ്വർണ ശുദ്ധീകരണശാലയിലേക്ക് കൊണ്ടു വന്ന 25 കിലോ സ്വർണമാണ് കവർച്ച ചെയ്യപ്പെട്ടത്. സ്വർണം കൊണ്ടു വന്ന കാറിനെ പിന്തുടർന്ന് ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് കാർ തടഞ്ഞു നിർത്തി സ്വർണം കവർന്നത്.
6 കോടിയോളം രൂപയുടെ സ്വർണമാണ് നഷ്ടപ്പെട്ടത്. ആക്രമണത്തിൽ കാറിലുണ്ടായിരുന്ന രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സ്വർണം എത്തുന്ന വിവരം മുൻകൂട്ടി അറിയാവുന്നവരാണ് കവർച്ചയ്ക്ക് പിന്നിലെന്ന് പൊലീസ് നേരത്തെ സംശയം പ്രകടിപ്പിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here