മെന്റലിസ്റ്റ് ആദിയോടൊപ്പം മോഹൻലാലിന്റെ തീയറ്റർ പ്രൊജക്ട് ഒരുങ്ങുന്നു

പ്രശസ്ത മെൻ്റലിസ്റ്റ് ആദിയും നടൻ മോഹൻലാലും ഒന്നിക്കുന്നു. ഇരുവരും ചേർന്ന് ഒരു തീയറ്റർ പ്രൊജക്ട് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇക്കാര്യം തൻ്റെ ഫേസ്ബുക്ക് പേജിലൂടെ മോഹൻലാൽ പങ്കു വെച്ചിട്ടുണ്ട്.
‘കോണ്‍വെര്‍സേഷന്‍ വിത്ത് ഫയര്‍ ഫ്ളൈസ്’ എന്ന് പേരിട്ടിരിക്കുന്ന ഈ തീയറ്റർ പ്രൊജക്ടിൻ്റെ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. മോഹൻലാൽ പങ്കു വെച്ച ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതൊരു ഫാൻ്റസി പ്രൊജക്ടാവുമെന്ന സൂചനയാണ് നൽകുന്നത്. നിലവിൽ ബറോസ് എന്ന തൻ്റെ പ്രഥമ സംവിധാന സംരംഭത്തിൻ്റെ തിരക്കിലാണ് മോഹൻലാൽ.
ജയസൂര്യ മുഖ്യകഥാപാത്രമായ പ്രേതം എന്ന സിനിമയിലെ മെൻ്റലിസം ബുദ്ധിക്കു പിന്നിൽ പ്രവർത്തിച്ചയാളാണ് ആദി. ഇന്ത്യയിലും വിദേശത്തുമായി ഒട്ടനവധി മെൻ്റലിസ്റ്റ് ഷോകളും ആദി നടത്തിയിട്ടുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here