Advertisement

പതിനാറാം ലോക്‌സഭയില്‍ ഏറ്റവും കൂടുതല്‍ ചോദ്യങ്ങള്‍ ചോദിച്ചവര്‍…

May 24, 2019
0 minutes Read

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഏറ്റവും ശക്തമായ  പ്രതിനിധി സഭകളില്‍ ഒന്നാണ്
ഇന്ത്യന്‍ പാര്‍ലമെന്റ്.  ജനങ്ങളെ പ്രതിനിധീകരിക്കുന്ന ശക്തമായ ഈ പ്രതിനിധി സഭയില്‍ ജനങ്ങള്‍ക്കു വേണ്ടി എത്ര പേര്‍ സഭയില്‍ സംസാരിക്കുന്നുവെന്നും ചോദ്യങ്ങള്‍ ചോദിക്കുന്നുവെന്നുമുള്ളത് വളരെ വിശകലനാത്മകമായ ഒന്നാണ്.

പതിനാറാം നിയമസഭയില്‍ ഏറ്റവും അധികം ചോദ്യങ്ങള്‍ ചോദിച്ചിട്ടുള്ളത് മഹാരാഷ്ട്രയിലെ ബാരാമതിയില്‍ നിന്നുള്ള സുപ്രിയ സുലെയാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ സുലെ 509 ചോദ്യങ്ങളാണ് പാര്‍ലമെന്റില്‍ ചോദിച്ചിട്ടുള്ളത്. തൊട്ടുപിന്നില്‍ 497 ചോദ്യങ്ങളുമായി അദല്‍ റാവു പട്ടേലാണ്. അദല്‍ റാവു പട്ടേലിനു പിന്നില്‍ 459 ചോദ്യങ്ങളുമായി ഹിന്‍ഗോളിയെ പ്രതിനിധീകരിച്ചുള്ള രാജീവ് സതവ് ആണ്. അതിനും പിന്നില്‍ 453 ചോദ്യങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിച്ചത് ബദുന്‍ പ്രതിനിധീകരിച്ച് പാര്‍ലമെന്റില്‍ എത്തിയ ധര്‍മ്മേന്ദ്ര യാദവ് ആണ്. ധര്‍മ്മേന്ദ്ര യാദവ് 453 ചോദ്യങ്ങളാണ് പാര്‍ലമെന്റില്‍ ഉന്നയിച്ചിട്ടുള്ളത്. 414 ചോദ്യങ്ങളുമായി അസുദ്ദീന്‍ ഒവൈസിയാണ് ദാദവിനും പിന്നിലുള്ളത്.

ലോക്‌സഭയിലെ കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ 380 ചോദ്യങ്ങളാണ് പാര്‍ലമെന്റില്‍ ചോദിച്ചത്. ബിജെപി സ്ഥാനാര്‍ഥി അര്‍ജുന്‍ റാം മെഹ്വാള്‍ 309 ചോദ്യങ്ങളുമായി തൊട്ടു പിറകിലാണ്. വ്യത്യസ്ത രാഷ്ട്രീയ ആശങ്ങളെ പിന്‍തുണച്ച് പാര്‍ലമെന്റില്‍ എത്തിയ ഈ നേതാക്കളുടെ രാഷ്ട്രീയ പശ്ചാത്തലവും വ്യത്യസ്തവുമാണ്.

എന്‍സിപി നേതാവ് ശരദ് പവാറിന്റെ മകളാണ് സുലേ. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ കസിന്‍ ആണ് ധര്‍മ്മേന്ദ്ര യാദവ്. വിവിധ വിഷയങ്ങളില്‍, പ്രത്യേകിച്ചും ന്യൂനപക്ഷ വിഭാഗവുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളില്‍ ശക്തമായ കാഴ്ചപ്പാടുള്ള വ്യക്തിയാണ് ഒവൈസി. മുന്‍ കേന്ദ്രമന്ത്രിയുമായ മാധവറാവു സിന്ധ്യയുടെ മകനാണ് രാജീവ് സതവ്. ഇദ്ദേഹം സിന്ധ്യയെക്കാള്‍ കൂടുതല്‍ ചോദ്യങ്ങള്‍ പാര്‍ലമെന്റില്‍ ചോദിച്ചിട്ടുണ്ട്.
ആരോഗ്യകരമായ ജനാധിപത്യ പ്രവണതയാണ് പാര്‍ലമെന്റില്‍ പ്രതിനിധികള്‍ ചോദ്യങ്ങള്‍ ചോദിക്കുക എന്നത്.

ഇതിനു പുറമേ സര്‍ക്കാരിന്റെ ഉത്തരവാദിത്തെ ഉറപ്പുവരുത്തുകയുമാണ് ചോദ്യങ്ങളിലൂടെ. തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ ഉയര്‍ത്തുന്ന പൊതു പ്രശ്‌നങ്ങളുടെ പ്രാധാന്യത്തെയും ഈ ചോദ്യങ്ങളിലൂടെ എടുത്തു കാട്ടപ്പെടുന്നു എന്നതാണ് മറ്റൊരു പ്രാധാന്യം അര്‍ഹിക്കുന്ന വസ്തുത.ലോക്‌സഭയുടെ ആദ്യ ഒരു മണിക്കൂര്‍ എന്നത് പ്രതിനിധികള്‍ക്ക് സഭയില്‍ ചോദ്യങ്ങള്‍ ഉന്നയിക്കാനുള്ള സമയമാണ്. എന്നാല്‍ ഈ സമയം നമ്മള്‍ തെരഞ്ഞെടുത്ത് വിടുന്ന പ്രതിനിധികള്‍ എത്രത്തോളം പ്രയോജനപ്പെടുത്തുന്നു എന്നത് ഏറെ ചിന്തിക്കേണ്ട വിഷയമാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top