പ്ലസ് വണ്‍ പ്രവേശനത്തിന്റെ ആദ്യ അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

പ്ലസ് വണ്‍ പ്രവേശത്തിന്റെ ആദ്യ അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക സൈറ്റിലാണ് അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.
ആദ്യഘട്ടത്തില്‍ 2,00,099 സീറ്റിലേക്കുള്ള ലിസ്റ്റാണ് പ്രസിദ്ധീകരിച്ചത്. സംസ്ഥാനത്താകെ 4,79,730 വിദ്യാര്‍ഥികളാണ് പ്രവേശനത്തിനായി അപേക്ഷിച്ചിരുന്നത്. എന്നാല്‍ ലിസ്റ്റ് പ്രസിദ്ധീകരിച്ചതിനു ശേഷം 42,471 സീറ്റുകളാണ് ഇനിയും അവശേഷിക്കുന്നത്.
അലോട്ട്‌മെന്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികള്‍ ആ മാസം 27-ാം തീയതി നാലു മണിക്കുള്ളില്‍ അതത് സ്‌കൂളില്‍ പ്രവേശനം നേടണം.ഇവര്‍ക്ക് സ്ഥിര പ്രവേശനത്തിന് ഫീസ് അടയ്ക്കുകയോ താല്‍ക്കാലിക പ്രവേശനത്തിന് ഫീസ് അടയ്ക്കുകയോ ചെയ്യാം. പ്രവേശനം നേടാത്ത കുട്ടികള്‍ക്ക് തുടരെയുള്ള അലോട്ട്‌മെന്റുകളില്‍ പരിഗണന ലഭിക്കുന്നതായിരിക്കില്ല. സ്‌പോര്‍ട്ടസ് ക്വാട്ട , സ്‌പെഷ്യല്‍ക്വോട്ട റിസള്‍ട്ടും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
എന്നാല്‍ നിലവില്‍ പ്രസിദ്ധീകരിച്ച ലിസ്റ്റില്‍ പ്രവേശനം ലഭിക്കാത്തവര്‍ക്ക് ഇനിയുള്ള അലോട്ട്‌മെന്റില്‍ പരിഗണന ലഭിക്കുന്നതാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here