‘യുഡിഎഫ് നേടിയ മഹാവിജയം ആഘോഷിക്കേണ്ടവരായിരുന്നു ഈ ചെറുപ്പക്കാർ’; സിപിഎം അക്രമരാഷ്ട്രീയത്തിനെതിരെ ചെന്നിത്തല

ജനങ്ങൾ നൽകിയ തിരിച്ചടിയിൽ നിന്ന് പാഠം ഉൾക്കൊണ്ട് ആയുധം താഴെ വയ്ക്കാൻ സിപിഎം തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഎമ്മിന്റെ വടിവാൾ രാഷ്ട്രീയത്തിന് ഇരയായി നിരാശയുടെ പടുകുഴിയിലേക്ക് വീണവർ നിരവധിയുണ്ട്. ജീവിതത്തെക്കുറിച്ച് സ്വപ്‌നം കണ്ടു തുടങ്ങുന്നതിനു മുമ്പേ സിപിഎം കൊലയാളികൾ കൊത്തിയരിഞ്ഞ ഷുഹൈബ്, കൃപേഷ്, ശരത്‌ലാൽ, അരിയിൽ ഷുക്കൂർ എന്നിവരെല്ലാം യുഡിഎഫ് നേടിയ മഹാവിജയം ആഘോഷിക്കേണ്ടവായിരുന്നുവെന്നും രമേശ് ചെന്നിത്തല ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു
രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ്
യുഡിഎഫ് നേടിയ മഹാവിജയം ആഘോഷിക്കേണ്ടവരായിരുന്നു ഈ ചെറുപ്പക്കാർ. ജീവിതത്തെകുറിച്ച് സ്വപ്!നം കണ്ടുതുടങ്ങുന്നതിനു മുൻപേ സിപിഎം കൊലയാളികൾ ഇവരെ കൊത്തിയരിഞ്ഞു. ഷുഹൈബ്, കൃപേഷ്, ശരത് ലാൽ, അരിയിൽ ഷുക്കൂർ കൂടാതെ പരുക്കേറ്റ് ആശുപത്രികിടക്കയിലായവർ, ചലനശേഷി നഷ്ടപ്പെട്ടവർ തുടങ്ങി സിപിഎമ്മിന്റെ വടിവാൾ രാഷ്ട്രീയത്തിന് ഇരയായി നിരാശയുടെ പടുകുഴിയിലേക്ക് വീണവർ നിരവധിയാണ്. ജനങ്ങൾ നൽകിയ തിരിച്ചടിയിൽ നിന്ന് പാഠം ഉൾക്കൊണ്ട് ആയുധം താഴെ വയ്ക്കാൻ സിപിഎം തയാറാകണം
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here