Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ

May 24, 2019
1 minute Read

തെരഞ്ഞെടുപ്പിലെ തോൽവിക്ക് കാരണമായത് ശബരിമല വിഷയം തന്നെയെന്ന് സിപിഎം

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് ശബരിമല വിഷയവും കാരണമായിട്ടുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വിലയിരുത്തൽ. പരമ്പരാഗത വോട്ടുകളിൽ നഷ്ടമുണ്ടായി. വിശ്വാസികളിൽ ഒരു വിഭാഗത്തെ തെറ്റിദ്ധരിപ്പിക്കുന്നതിൽ വലതുപക്ഷ ശക്തികൾ വിജയിച്ചു. ഇക്കാര്യത്തിലേക്കു നയിച്ച കാര്യങ്ങൾ പ്രത്യേകമായി പരിശോധിക്കാനും സിപിഎം തീരുമാനിച്ചു.

 

ഗുജറാത്തിലെ സൂറത്തിൽ ട്യൂഷൻ സെന്ററിൽ തീപിടുത്തം; 15 വിദ്യാർത്ഥികൾ മരിച്ചു

ഗുജറാത്തിലെ സൂറത്തിൽ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ പ്രവർത്തിച്ചിരുന്ന ട്യൂഷൻ സെന്ററിലുണ്ടായ തീപിടുത്തത്തിൽ 15 പേർ മരിച്ചു. മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്നാണ് വിവരം. തീയണയ്ക്കുന്നതിനായി ഫയർഫോഴ്‌സിന്റെ ഇരുപതോളം യൂണിറ്റുകൾ സ്ഥലത്തെത്തിയിട്ടുണ്ട്.

 

സത്യപ്രതിജ്ഞ വ്യാഴാഴ്ച; അമിത് ഷാ ധനമന്ത്രിയായേക്കും

നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള പുതിയ എന്‍ഡിഎ സര്‍ക്കാര്‍ അടുത്ത വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഉള്‍പ്പെടെ മുതിര്‍ന്ന നേതാക്കള്‍ മോദിക്കൊപ്പം മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് അറിയുന്നത്.അമിത് ഷാ ഇത്തവണ മന്ത്രിസഭയില്‍ ഉണ്ടാവുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

 

ബ്രെക്‌സിറ്റ് നടപ്പാക്കാന്‍ കഴിഞ്ഞില്ല; ബ്രിട്ടീഷ് പ്രധാന മന്ത്രി തെരേസ മേ രാജി പ്രഖ്യാപിച്ചു

ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ രാജി പ്രഖ്യാപിച്ചു. ജൂണ്‍ 7ന് ഔദ്യോഗികമായി രാജി സമര്‍പ്പിക്കും. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ബ്രിട്ടണ്‍ പുറത്താകുന്ന നടപടിയില്‍ എം പിമാരുടെ പിന്‍ തുണ നേടാന്‍ കഴിയാത്തതിനെത്തുടര്‍ന്നാണ് രാജി.

 

തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണ്ണ കടത്ത്; കസ്റ്റംസ് സൂപ്രണ്ട് അറസ്റ്റിൽ

തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണകടത്ത് കേസിൽ കസ്റ്റംസ് സൂപ്രണ്ടിനെ അറസ്റ്റ് ചെയ്തു. കസ്റ്റംസ് സൂപ്രണ്ട് വി. രാധാകൃഷ്ണനെ, ഡിആർഐ സംഘം അറസ്റ്റ് ചെയ്തത്.ഇയാൾ ഡ്യൂട്ടിയിൽ ഉള്ളപ്പോഴാണ് സ്വർണം കടത്തിയതെന്നാണ് കണ്ടെത്തൽ.

 

തെരഞ്ഞെടപ്പു വിജയത്തിൽ നരേന്ദ്രമോദിയെ അഭിനന്ദിച്ച് പിണറായി വിജയൻ

തെരഞ്ഞെടപ്പു വിജയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും സഹപ്രവർത്തകരെയും മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിച്ചു. സംസ്ഥാനത്തിൻറെയും രാജ്യത്തിൻറെയും ഉത്തമതാല്പര്യത്തിനു വേണ്ടി അർത്ഥവത്തായ സഹകരണം പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

 

ലോകകപ്പ് സന്നാഹ മത്സരങ്ങൾ ആരംഭിച്ചു

ക്രിക്കറ്റ് ലോകകപ്പിനു മുന്നോടിയായ സന്നാഹ മത്സരങ്ങൾ ആരംഭിച്ചു. ഇന്ന് രണ്ട് മത്സരങ്ങളാണ് ഉള്ളത്. അഫ്ഗാനിസ്ഥാൻ പാക്കിസ്ഥാനുമായി ഏറ്റുമുട്ടുമ്പോൾ ശ്രീലങ്കയ്ക്ക് ദക്ഷിണാഫ്രിക്കയാണ് എതിരാളികൾ.ഒടുവിൽ വിവരം ലഭിക്കുമ്പോൾ തുടക്കത്തിലെ തകർച്ചയ്ക്കു ശേഷം പാക്കിസ്ഥാൻ ശക്തമായ നിലയിലെത്തിയിട്ടുണ്ട്.

 

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top