Advertisement

ഒരവസരം കിട്ടുമോ എന്ന മെയിലുകളയക്കുന്നത് കൂടുതലും ഇന്ത്യക്കാർ; മലയാളികളെയും അറിയാം: വാചാലനായി ജോണി സിൻസ്

May 25, 2019
Google News 1 minute Read

ഇന്ത്യക്കാരെപ്പറ്റിയും മലയാളികളെപ്പറ്റിയും വാചാലനായി പോൺ താരം ജോണി സിൻസ്. പോൺ ചിത്രത്തിൽ അഭിനയിക്കുമ്പോഴുള്ള കഷ്ടപ്പാടുകളൾ തുറന്നു പറഞ്ഞ ജോണി ഈ പണി അത്ര എളുപ്പമല്ലെന്നും വിശദീകരിക്കുന്നുണ്ട്. യൂട്യൂബ് ചനൽ ബിബികെ വൈൻസിനു നൽകിയ അഭിമുഖത്തിലാണ് ജോണി മനസ്സ് തുറന്നത്.

30 മിനിട്ടുകൾ മാത്രം ദൈർഘ്യമുള്ള വീഡിയോയ്ക്ക് വേണ്ടത് 4 മുതൽ 12 മണിക്കൂർ വരെയാണെന്ന് ജോണി പറയുന്നു. അത്രയും നേരത്തെ അധ്വാനത്തിലൂടെയാണ് 30 മിനിട്ട് ദൈർഘ്യമുള്ള വീഡിയോ തയ്യാറാവുന്നത്. താൻ ആദ്യം മുതൽക്കു തന്നെ ഈ ജോലിയാണ് ആഗ്രഹിച്ചത്. ആദ്യ കാലത്ത് സൗജന്യമായാണ് ചിത്രങ്ങളിൽ അഭിനയിച്ചത്. പിന്നീടാണ് പണം ലഭിച്ചു തുടങ്ങിയതെന്നും ജോണി വെളിപ്പെടുത്തുന്നു.

“വെറുതേ അഭിനയിക്കുകയല്ല. തിരക്കഥയുണ്ടാവും. എക്സ്ട്രാ നടീനടന്മാരും പ്രത്യേക കോസ്റ്റ്യൂമുകളും ഉണ്ടാവും. എല്ലാവരും ചിന്തിക്കുന്നത് അവർക്കിത് കഴിയുമെന്നാണ്. പക്ഷേ, ഈ ജോലി അത്ര എളുപ്പമല്ല. ദിവസവും കെട്ടുകണക്കിന് മെയിലുകളാണ് എനിക്ക് കിട്ടുന്നത്. അതൊക്കെയും ഒരു അവസരത്തിനു വേണ്ടിയുള്ള അഭ്യർത്ഥനകളാണ്.”- ജോണി പറയുന്നു.

തൻ്റെ ശരിയായ പേര് ജോണി സിൻസ് അല്ലെന്ന രഹസ്യവും അദ്ദേഹം പങ്കു വെച്ചു. ജോണി സിൻസ് എന്നത് സ്ക്രീൻ നെയിമാണ്. അദ്ദേഹത്തിൻ്റെ ശരിയായ പേര് സ്റ്റീവ് വോൾഫ് എന്നാണ്. 13 വർഷങ്ങളിലായി 2300ലധികം വീഡിയോകളിലാണ് ജോണി ഇതു വരെ വേഷമിട്ടത്. 2018ൽ കേരളത്തിലെ ഒരു ബസിൽ ജോണിയുടെ ചിത്രം പതിപ്പിച്ചതിനെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. താൻ മദ്യപിക്കാറില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here