കേരളാ തീരത്ത് ഐഎസ് തീവ്രവാദികൾ എത്താൻ സാധ്യതയെന്ന് മുന്നറിയിപ്പ്; കനത്ത ജാഗ്രതാ നിർദ്ദേശം

കേരളാ തീരത്തേക്ക് ഐ.എസ്.തീവ്രവാദികൾ എത്താൻ സാധ്യതയുണ്ടെന്ന് ഇന്റലിജൻസ് മുന്നറിയിപ്പ്.ശ്രീലങ്കയിൽ നിന്ന് 15 തീവ്രവാദികൾ എത്താൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
കേരള, ലക്ഷദ്വീപ്, മിനിക്കോയ് തീരങ്ങൾ ലക്ഷ്യമിട്ട് ഐഎസ് തീവ്രവാദികൾ എത്താൻ സാധ്യതയുണ്ടെന്ന നിർണ്ണായക മുന്നറിയിപ്പാണ് രഹസ്യാന്വേഷണ വിഭാഗം നൽകിയിരിക്കുന്നത്. 15 ഐഎസ് തീവ്രവാദികൾ കേരള തീരം ലക്ഷ്യമിട്ട് നീങ്ങുന്നതായാണ് ഇന്ത്യയുടെ ഇന്റലിജൻസ് ഏജൻസികൾക് വിവരം ലഭിച്ചത്.ഒരു വെളുത്ത ബോട്ടിലാണ് ഇവർ സഞ്ചരിക്കുന്നതെന്ന സുപ്രധാന വിവരവും ഇന്റലിജൻസ് നൽകുന്നു.
ശ്രീലങ്കൻ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് പരിശോധന കർശനമാക്കിയ സാഹചര്യത്തിലാണ് തീവ്രവാദികളുടെ നീക്കമെന്നാണ് നിഗമനം.ഇന്റലിജൻസ് റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ തീരദേശ മേഖലയിൽ കനത്ത ജാഗ്രതക്കാണ് നിർദ്ദേശം നൽകിയിട്ടുള്ളത്. മൽസ്യതൊഴിലാളികളും ജാഗ്രതാ സമിതികളും തീരദേശവാസികളും ജാഗരൂകരായിരിക്കേണ്ടതാണെന്ന് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. സംശയകരമായ സാഹചര്യത്തിൽ എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ കോസ്റ്റൽ പോലീസിനെ വിവരമറിയിക്കണമെന്നാണ് നിർദ്ദേശം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here