ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സിപിഎമ്മിനു തെറ്റു പറ്റിയിട്ടില്ല : കോടിയേരി ബാലകൃഷ്ണൻ

ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സിപിഎമ്മിനു തെറ്റു പറ്റിയിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ചില വിശ്വാസികൾ തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ വിശ്വാസികൾ ആകെ ഇടതുപക്ഷത്തിന് എതിരാണെന്ന് പറയുന്ന പ്രചാരവേല ശരിയല്ലെന്നും കോടിയേരി കൂട്ടിച്ചേർത്തു. കോൺഗ്രസ്സും ബി.ജെ.പിയും തെറ്റിദ്ധരിപ്പിച്ച ഒരു വിഭാഗം ആളുകളാണ് സർക്കാരിനെതിരെ വോട്ട് ചെയ്തതെന്ന് മന്ത്രി തോമസ് ഐസക്കും പ്രതികരിച്ചു.
ലോക്സഭാ തിരഞ്ഞെടുപ്പിൽ ശബരിമല വിഷയം തിരിച്ചടിയായെന്ന് സി.പി.ഐ ഉൾപ്പെടെ കുറ്റപ്പെടുത്തുമ്പോഴും സർക്കാർ നിലപാട് ശരിയായിരുന്നുവെന്നാണ് സി.പി.എം വിലയിരുത്തൽ. ശബരിമല സ്ത്രീ പ്രവേശനത്തിൽ തെറ്റിദ്ധരിക്കപ്പെട്ട ആളുകൾ എതിർത്ത് വോട്ട് ചെയ്തിട്ടുണ്ടാകാമെന്നും എന്നാൽ വിശ്വാസികൾ ആകെ ഇടതുപക്ഷത്തിന് എതിരാണെന്ന് പറയുന്ന പ്രചാരവേല ശരിയല്ലെന്നും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
Read Also : ‘എൽഡിഎഫിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചത് ശബരിമല’: ആർ ബാലകൃഷ്ണപിള്ള
കോൺഗ്രസ്സും ബി.ജെ.പിയും തെറ്റിദ്ധരിപ്പിച്ച ഒരു വിഭാഗം ആളുകളാണ് സർക്കാരിനെതിരെ വോട്ട് ചെയ്തതെന്ന് തോമസ് ഐസക്ക് പറഞ്ഞു.
ന്യൂനപക്ഷങ്ങൾ തെറ്റിദ്ധരിക്കപ്പെട്ടുവെന്നും പരമ്പരാഗത വോട്ടുകൾ അകന്നു പോയെന്നും സി.പി.എം വിലയിരുത്തുന്നു. എതിരാളികളുടെ പ്രചാരണത്തിൽ കുടുങ്ങി പോയവരെ ക്ഷമാപൂർവ്വം സമീപിച്ച് തിരിച്ച് കൊണ്ടുവരുമെന്നും കോടിയേരി പറഞ്ഞു.
ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയം വിശദമായി പരിശോധിച്ചു, തിരിച്ചടിയുടെ ഗൗരവം മനസ്സിലാക്കി തിരുത്തലുകൾ വരുത്തുമെന്നാണ് സിപിഎമ്മിന്റെ പക്ഷം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here