മുച്ചക്ര വണ്ടിയിൽ ഫുഡ് ഡെലിവറി: സൊമാറ്റോയ്ക്ക് കയ്യടിച്ച് സോഷ്യൽ മീഡിയ: വീഡിയോ

സൊമാറ്റോ വാലറ്റും കസ്റ്റമറും തമ്മിൽ നടന്ന ചാറ്റ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ വീണ്ടും സൊമാറ്റോ ചർച്ചയാവുകയാണ്. ഭിന്നശേഷിക്കാരനായ ഒരാൾക്ക് ജോലി നൽകിയ സൊമാറ്റോയാണ് കയ്യടി നേടുന്നത്. ഒപ്പം മുച്ചക്ര വാഹനത്തിൽ ഫുഡ് ഡെലിവറി നടത്തുന്ന യുവാവും അഭിനന്ദനങ്ങൾ ഏറ്റുവാങ്ങുന്നുണ്ട്.

രാമു ജി എന്ന യുവാവാണ് മുച്ചക്ര വഹനത്തിൽ ഫുഡ് ഡെലിവറി നടത്തി ജീവിതത്തെ തോൽപിക്കുന്നത്. രാജസ്ഥാനിലെ ബേവാർ സിറ്റിയിലാണ് രാമു ജീവിക്കുന്നത്. പരിമിതികളില്‍ തളരാതെ ഉപജീവനത്തിനായി രാമു ജോലി ചെയ്യുകയാണ്. അധ്വാനത്തിന്റെ വലിയ മഹത്വം കൂടി വിളിച്ചോതുന്നുണ്ട് ഈ ചിത്രം. നിരവധി പേരാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഇത് പങ്കുവെയ്ക്കുന്നത്. ഇദ്ദേഹം ഫുഡ് ഡെലിവറിക്കായി പോകുന്നതിന്റെ വീഡിയോയും വൈറലാവുന്നുണ്ട്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More