ലോകകപ്പ് സന്നാഹ മത്സരം: ഇന്ത്യ ഇന്ന് ന്യൂസിലൻഡിനെതിരെ

ലോകകപ്പ് സന്നാഹമത്സരങ്ങളിൽ ഇന്ത്യക്ക് ഇന്ന് ആദ്യ പോരാട്ടം. കരുത്തരായ ന്യൂസിലൻഡാണ് എതിരാളികൾ. ലണ്ടനിലെ കെനിംഗ്ടൺ ഓവലിലാണ് മത്സരം നടക്കുക. ഇന്ത്യൻ സമയം വൈകിട്ട് അഞ്ചരയ്ക്കാണ് മത്സരം.
ലോകകപ്പ് മത്സരങ്ങൾ ആരംഭിക്കുന്നതിനു മുൻപ് ഫൈനൽ ഇലവനെ തീരുമാനിക്കാനുള്ള അവസരമായി ഇരു ടീമുകളും ഈ മത്സരത്തെ കാണുമെന്നുറപ്പാണ്. വിജയ് ശങ്കറിന് പരിക്കേറ്റതു കൊണ്ട് തന്നെ കെഎൽ രാഹുൽ, ദിനേഷ് കാർത്തിക് എന്നിവർക്ക് ഇത് നല്ല അവസരമാവും. ഒപ്പം ഇന്ത്യയുടെ ബൗളിംഗ് ഓപ്ഷനുകൾ മൊത്തം ഇന്ന് പരീക്ഷിക്കപ്പെടാനും സാധ്യതയുണ്ട്.
ഇന്നത്തെ രണ്ടാം സന്നാഹ മത്സരം ഓസ്ട്രേലിയയും ഇംഗ്ലണ്ടും തമ്മിലാണ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here