Advertisement

‘ജുംബാ ലഹരി’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

May 25, 2019
Google News 1 minute Read

നവാഗതനായ സുഭാഷ് ലളിത സുബ്രഹ്മണ്യന്‍ സംവിധാനം ചെയ്യുന്ന ‘ജുംബാ ലഹരി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ദുല്‍ഖര്‍ സല്‍മാനാണ് തന്റെ ഔദ്യാഗിക ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റര്‍ പുറത്തു വിട്ടത്.

രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടത്തിലെ അഭിനേതാക്കള്ില്‍ പലരും
ജുംബാ ലഹരിയിലും അഭിനയിക്കുന്നുണ്ട്. ചിത്രത്തില്‍ അഭിനേതാക്കളില്‍ പലരും ജുംബാ ലഹരിയിലുണ്ട്. ഷാലു റഹീം, മണികണ്ഠന്‍, വിഷ്ണു രഘു, പ്രവീണ്‍, പി. ബാലചന്ദ്രന്‍ തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുണ്ട്. റെസ്റ്റ്ലെസ് മങ്കീസിന്റെ ബാനറില്‍ മഹിയാണു നിര്‍മിക്കുന്നത്. ശ്രീകാന്ത് ബാലചന്ദ്രനും സുഭാഷ് ലളിത സുബ്രഹ്മണ്യനും ചേര്‍ന്നാണു തിരക്കഥയൊരുക്കിയിരിക്കുന്നത്. അന്‍വര്‍ അലിയുടെ വരികള്‍ക്ക് സുബ്രഹ്മണ്യന്‍ കെ. സംഗീതം നല്‍കിയിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here