കളമശ്ശേരി ബസ് കത്തിക്കൽ കേസ് വിചാരണ മാറ്റിവെച്ചു

കളമശ്ശേരി ബസ് കത്തിക്കൽ കേസ് വിചാരണ കൊച്ചി എൻഐഎ കോടതി അടുത്ത മാസം 14ലേക്ക് മാറ്റി. മുഴുവൻ പ്രതികളും ഹാജരാകാത്ത സാഹചര്യത്തിലാണ് നടപടി. മൂന്ന് പ്രതികൾ മാത്രമാണ് ഇന്ന് ഹാജരായത്. ബംഗളുരു സ്‌ഫോടനക്കേസിൽ നടപടിക്രമങ്ങൾ പുരോഗമിക്കുന്നതിനാൽ ആണ് മറ്റു പ്രതികളെ ഹാജരാക്കാൻ സാധിക്കാതിരുന്നത്.
സൂഫിയ മഅദനിയും കോടതിയിൽ എത്തിയില്ല. മഅദനിയുടെ ഭാര്യ സൂഫിയാ മഅദനിയുൾപ്പെടെ കേസിലെ 13 പ്രതികൾ രാജ്യദ്രോഹം, നിയമവിരുദ്ധ പ്രവർത്തന നിരോധനം, ഗൂഢാലോചന, ആയുധനിരോധനം തുടങ്ങിയ വകുപ്പുകളിലാണ് വിചാരണ നേരിടേണ്ടത്.
Read Also : കളമശ്ശേരിയില്‍ ഭാര്യയെയും കുഞ്ഞിനെയും തീ കൊളുത്തി കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു
2005 സെപ്റ്റംബർ ഒമ്പതിനാണ് എറണാകുളം കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിൽനിന്ന് സേലത്തേക്കുള്ള തമിഴ്‌നാട് ട്രാൻസ്‌പോർട്ട് കോർപറേഷൻ വക ബസ് തോക്കു ചൂണ്ടി തട്ടിക്കൊണ്ടുപോയത്. യാത്രക്കാരെയും ജീവനക്കാരെയും ഇറക്കിവിട്ട ശേഷം പെട്രോൾ ഒഴിച്ച് ബസിനു തീ കൊളുത്തുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here