Advertisement

‘പൂമുത്തോളെ’ പാടി ഹൃദയത്തിലേറി ഒരു യുവാവ്: വീഡിയോ

May 25, 2019
Google News 0 minutes Read

സോഷ്യൽ മീഡിയ ഒരു ടാലൻ്റ് ഹബാണ്. എഴുത്തുകാരും ആർട്ടിസ്റ്റുകളും പാട്ടുകാരുമെല്ലാം സോഷ്യൽ മീഡിയയിലുണ്ട്. ഇവിടെ നിന്ന് കണ്ടെടുത്ത പലരും പിന്നീട് സിനിമ ഉൾപ്പെടെയുള്ള മുഖ്യധാരാ മാധ്യമങ്ങളിൽ പ്രശസ്തരാവുകയും ചെയ്തിട്ടുണ്ട്. അങ്ങനെയെത്തിപ്പെടാൻ സാധ്യതയുള്ള ഒരു ഗായകനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം.

ബാബുരാജ് എന്ന പെയിൻ്റ് പണിക്കാരനായ യുവാവാണ് അതിമനോഹരമായ ശബ്ദവും സുന്ദരമായ ആലാപനവും കൊണ്ട് വൈറലാവുന്നത്. പെയ്ന്‍റ് പണിക്കിടെ ഗാനം ആലപിച്ചുകൊണ്ടാണ് ബാബുരാജ് സോഷ്യല്‍മീഡിയയുടെ കൈയടി നേടുന്നത്. ജോജു ജോർജ്ജ് പ്രധാന വേഷത്തിലെത്തിയ പൂമുത്തോളെ… എന്നു തുടങ്ങുന്ന ഗാനമാണ് അതിമനോഹരമായി ഇയാൾ ആലപിക്കുന്നത്. ഭാവാര്‍ദ്രമായ ബാബുരാജിന്റെ ആലാപനത്തെ പുകഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ ഒന്നാകെ.

സിനിമയിൽ വിജയ് യേശുദാസാണ് ഗാനം ആലപിച്ചത്. സിനിമ ഇറങ്ങും മുൻപ് തന്നെ ഏറെ ഹിറ്റായ പാട്ടായിരുന്നു ഇത്. അച്ഛനും മകളും തമ്മിലുള്ള ബന്ധത്തെ അടയാളപ്പെടുത്തുന്ന പാട്ട് ആരാധകർ ഏറ്റെടുത്തതാണ്. ഇപ്പോൾ ബാബുരാജിലൂടെ ഒരിക്കൽ കൂടി പാട്ട് ചർച്ചയാവുകയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here