‘എന്റടുക്കേ വന്നടുക്കും പെമ്പറന്നോളേ’; പാട്ടിനു ചുവടു വെച്ച് വൃദ്ധദമ്പതികൾ: വീഡിയോ

പ്രായത്തെ പോലും മറന്ന് ജീവിതം യൗവന തീക്ഷ്ണമാക്കിയിരിക്കുന്ന ഒരു അപ്പാപ്പനും അമ്മാമ്മയുമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ താരമാകുന്നത്. അവർ ജീവിതം ആസ്വദിക്കുന്നത് ഹൃദയം കൊണ്ട് നൃത്തം ചെയ്തു കൊണ്ടാണ്. മെയ്ഡ് ഫോര്‍ ഈച്ച് അദർ എന്നാണ് ഈ അപ്പാപ്പനെയും അമ്മാമ്മയെയും സോഷ്യല്‍മീഡിയ ഇപ്പോള്‍ വിശേഷിപ്പിക്കുന്നത്. സാമൂഹ്യമാധ്യമങ്ങള്‍ ഒന്നാകെ ഇവര്‍ക്ക് കൈയടിക്കുകയാണ്.
‘എന്റടുക്കേ വന്നടക്കും പെമ്പറന്നോളെ…’ എന്ന പാട്ടിനാണ് ഇരുവരും ചുവടു വെക്കുന്നത്. അതും നല്ല ഒന്നാന്തരം എനര്‍ജിയോടെ. ചുറ്റുംകൂടി നില്‍ക്കുന്നവര്‍ ഇവരെ കൈയടിച്ച് പ്രോത്സാഹിപ്പിക്കുന്നതും കാണാം. എന്തായാലും ആപ്പാപ്പന്റെയും അമ്മാമ്മയുടെയും ഡാന്‍സ് സൂപ്പര്‍ ഹിറ്റായി. നിരവധി പേരാണ് ഇരുവരുടെയും പ്രകടനത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്. അനവധി പേര്‍ നൃത്ത വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെയ്ക്കുന്നുമുണ്ട്.
2010-ല്‍ പുറത്തിറങ്ങിയ ‘മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന ചിത്രത്തിലേതാണ് ഈ ഗാനം. ഷാഫി സംവിധാനം നിര്‍വ്വഹിച്ച ദീലീപ് കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രമാണിത്. തീയറ്ററുകളിലും ചിത്രത്തിനു മികച്ച പ്രതികരണം ലഭിച്ചിരുന്നു. ചിത്രത്തിലെ ‘എന്റടുക്കേല്‍ വന്നടക്കും പെമ്പറന്നോളം…’ എന്നു തുടങ്ങുന്ന ഗാനവും മികച്ച സ്വീകാര്യത നേടിയിരുന്നു. ഇപ്പോഴിതാ അപ്പാപ്പന്റെയും അമ്മാമ്മയുടെയും ഡാന്‍സ് കൂടിയായപ്പോള്‍ വീണ്ടും ഈ പാട്ട് ഏറ്റുപാടാന്‍ തുടങ്ങി മലയാളികള്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here