Advertisement

മോദി പ്രേമം കടുത്തു; നെഞ്ചിൽ കത്തി കൊണ്ട് മോദിയുടെ പേര് കോറി യുവാവ്

May 25, 2019
Google News 1 minute Read

മോദി പ്രേമം കടുത്ത് നെഞ്ചിൽ അദ്ദേഹത്തിൻ്റെ പേര് കത്തി കൊണ്ട് കോറി യുവാവ്. ബീഹാറിലെ മോട്ടിഹാരിയിലുള്ള സോനു പട്ടേലാണ് ആരാധനയുടെ വ്യത്യസ്ത രീതിയുമായി ശ്രദ്ധേയനാകുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിലെ കൂറ്റൻ വിജയത്തോടെ തുടർച്ചയായ രണ്ടാം വട്ടവും എൻഡിഎ തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെയാണ് യുവാവ് ഈ കടും കൈ ചെയ്തത്.

ഒട്ടേറെ നാട്ടുകാരുടെ സാന്നിധ്യത്തിലായിരുന്നു ആരാധന മൂത്ത് ഭ്രാന്തായ സംഭവം നടന്നത്. ബിജെപി വിജയമുറപ്പിച്ചതിനു പിന്നാലെ നാട്ടുകാർക്ക് മധുരം വിതരണം ചെയ്ത യുവാവ് ആൾക്കാരെ ഒരുമിച്ചു കൂട്ടുകയായിരുന്നു. തുടർന്ന് കത്തി കൊണ്ട് നെഞ്ചിൽ മോദിയുടെ പേര് കോറി വെക്കുകയായിരുന്നു.

“നരേന്ദ്രമോദി ഇന്ത്യയുടെ ഭാവിയാണ്. രാജ്യത്തിനു വേണ്ടി ത്യാഗം സഹിക്കാൻ മോദി തയ്യാറായതു പോലെ അദ്ദേഹത്തിനു വേണ്ടി ജീവത്യാഗം ചെയ്യാൻ ഞാനും തയ്യാറാണ്. അദ്ദേഹം എൻ്റെ ദൈവമാണ്”- സോനു പട്ടേൽ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here