Advertisement

വിശ്വാസി സമൂഹം പാർട്ടിയിൽ നിന്ന് അകന്നത് തോൽവിക്ക് കാരണമായെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോയിൽ കേരള ഘടകത്തിന്റെ റിപ്പോർട്ട്

May 26, 2019
0 minutes Read

വിശ്വാസി സമൂഹവും മത ന്യൂനപക്ഷങ്ങളും പാർട്ടിയിൽ നിന്ന് അകന്നത് കേരളത്തിലെ തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണമായെന്നുള്ള റിപ്പോർട്ട് സിപിഐഎം കേരള ഘടകം പോളിറ്റ് ബ്യൂറോയിൽ  സമർപ്പിച്ചു. അതേ സമയം ലോക്‌സഭ തെരഞ്ഞെടുപ്പിൽ വോട്ട് ചോർച്ച മുൻ കൂട്ടി കാണുന്നതിൽ കേരള ഘടകം പരാജയപ്പെട്ടെന്ന്  പോളിറ്റ് ബ്യൂറോ യോഗത്തിൽ വിമർശനമുയർന്നു.

വിശ്വാസി സമൂഹവും മത ന്യൂനപക്ഷങ്ങളും പാർട്ടിയുടെ അടിത്തറയിൽ നിന്ന് അകന്നു പോയത് തിരിച്ചടിയായെന്നാണ് പോളിറ്റ് ബ്യൂറോ യോഗത്തിൽ കേരള ഘടകം റിപ്പോർട്ട് സമർപ്പിച്ചത്. എന്നാൽ ഈ പ്രതിഭാസം താൽക്കാലികമാണെന്നും റിപ്പോർട്ടിൽ പറയുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ പി.ബിയിൽ നിലപാട് വ്യക്തമാക്കിയ ശേഷം കേരളത്തിലേക്ക് മടങ്ങി.

ചർച്ചയിൽ കേരളത്തിലെ തോൽവി മുൻകൂട്ടി കാണാൻ ആകാത്തതിൽ സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷമായ വിമർശനം ഉയർന്നു . കേരളമുൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങൾ സമർപ്പിച്ച റിപ്പോർട്ടുകൾ പി.ബി നാളെ ചർച്ച ചെയ്യും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top