ശബരിമലയിൽ അതീവ ഗുരുതര സുരക്ഷാ വീഴ്ചയെന്ന് അഗ്നിശമന രക്ഷാസേനയുടെ പരിശോധന റിപ്പോർട്ട്

ശബരിമലയിൽ അതീവ ഗുരുതരമായ സുരക്ഷാ വീഴ്ചയുണ്ടെന്ന് അഗ്നിശമന രക്ഷാസേനയുടെ സുരക്ഷാ പരിശോധനാ റിപ്പോർട്ട്. ഏതെങ്കിലും സാഹചര്യത്തിൽ തീപിടുത്തമുണ്ടായാൽ സ്ഥിതി ഗുരുതരമാകും. സന്നിധാനത്ത് പ്രവർത്തിക്കുന്ന അപ്പം, അരവണ പ്ലാന്റുകളിലും മതിയായ പ്രാഥമിക അഗ്നിശമന ഉപകരണങ്ങൾ പോലുമില്ല. പാചകവാതക സംഭരണശാലയും ഡീസൽ സ്‌റ്റോറേജ് ടാങ്കുകളും സുരക്ഷിതമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. 24 എക്‌സ്‌ക്ലൂസീവ്.
2018-19 മണ്ഡല മകര വിളക്ക് മഹോത്സവത്തിന്റെ ഭാഗമായാണ് സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ അഗ്നിശമന രക്ഷാസേന സുരക്ഷാ പരിശോധന നടത്തിയത്. നൂറ്റി ഇരുപതോളം ജീവനക്കാരുള്ള സന്നിധാനത്തെ അരവണ പ്ലാന്റിൽ കടക്കാനും പുറത്തേക്ക് വരുവാനുമായി രണ്ടു വാതിലുകൾ മാത്രമാണുള്ളത്. അടുപ്പിന്റെ സ്ഥാനം വാതിലിനോട് ചേർന്നായതിനാൽ അടിയന്തരഘട്ടങ്ങളിൽ ഇതു ഉപയോഗിക്കാൻ കഴിയില്ല. പ്ലാന്റിനുള്ളിൽ ശരിയായ വെന്റിലേഷൻ ഇല്ല. ഏതെങ്കിലും സാഹചര്യത്തിൽ തീപിടുത്തമുണ്ടായാൽ സ്ഥിതി ഗുരുതരമാകും. തീ അണയ്ക്കുന്നതിനും ഉള്ളിൽ നിന്നും ആളുകളെ പുറത്ത് എത്തിക്കുന്നതിനും ബുദ്ധിമുട്ടുണ്ടാകുമെന്ന് റിപ്പോർട്ടിൽ പറയുന്നു.
Read more: വഴിപാടായി കിട്ടിയ സ്വർണ്ണത്തിലും വെള്ളിയിലും കുറവ്; ശബരിമല സ്‌ട്രോങ് റൂം നാളെ തുറന്ന് പരിശോധിക്കും
അരവണ പ്ലാന്റിനുള്ളിൽ ആവശ്യത്തിന് അഗ്നിശമന ഉപകരണങ്ങൾ സ്ഥാപിച്ചിട്ടില്ല. ഉള്ളവ തന്നെ ആവശ്യത്തിനു എടുത്തു ഉപയോഗിക്കാൻ പറ്റാതെയാണ് സ്ഥാപിച്ചിട്ടുള്ളത്. അപ്പം നിർമ്മാണം നടക്കുന്ന പ്ലാന്റ്ിലും പുറത്തേക്ക് കടക്കാൻ ആവശ്യത്തിന് വാതിലുകളില്ല. ബോയിലറിന്റെ പ്രവർത്തനത്തിനായി ആയിരം ലിറ്റർ ഡീസൽ സംഭരിച്ചിട്ടുണ്ട്. ഇതു ക്ഷേത്രത്തിനു സമീപമുള്ള വഴിയരികിലാണ് സ്ഥാപിച്ചിരിക്കുന്നത്. പാചകവാതക സംഭരണശാല പുല്ലും കാടും നിറഞ്ഞ സ്ഥലത്താണ്. അഗ്നിശമന ഉപകരണങ്ങൾ സർവീസ് ചെയ്തു സ്ഥാപിക്കണമെന്നും കെയർടേക്കർക്ക് പരിശീലനം നൽകണമെന്നും റിപ്പോർട്ടിൽ പറയുന്നു.
സന്നിധാനത്തിന്റെ രണ്ടിടങ്ങളിലായി 24000 ലിറ്ററിന്റെ ഡീസൽ സ്‌റ്റോറേജ് ടാങ്കുകളാണുള്ളത്. ഇവയ്ക്ക് വെതർ റൂഫിംഗ് സംരക്ഷണമില്ല. ഇന്ധനം ലീക്കായാൽ മറുഭാഗത്തേക്ക് പടരുന്നത് ഒഴിവാക്കാൻ സൗകര്യമില്ല. ഇവയ്ക്ക് സമീപം പ്രാഥമികമായ അഗ്നിശമന ഉപകരണങ്ങൾ പോലുമില്ലെന്നും പരിശോധനയിൽ കണ്ടെത്തി. അന്നദാന മണ്ഡപത്തിന്റെ പുറത്ത് മാറി സ്ഥിതി ചെയ്യുന്ന ഫയർ ഹൈഡ്രന്റ് തീ അപകടങ്ങൾക്ക് പര്യാപ്തമല്ല. പ്രാഥമിക അഗ്നിശമന ഉപകരണങ്ങളും സ്ഥിരം അഗ്നിശമന സംവിധാനങ്ങളും ഇവിടെ സ്ഥാപിക്കണമെന്നും റിപ്പോർട്ടിൽ പറയുന്ന
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here