കോഴിയുടെ കൂവൽ ഉറക്കം കെടുത്തുന്നു; പരാതിയുമായി യുവതി

കോഴിയുടെ കൂവൽ കാരണം ഉറങ്ങാൻ സാധിക്കുന്നില്ലെന്ന പരാതിയുമായി യുവതി. മഹാരാഷ്ട്രയിലെ പൂനെയിലാണ് കോഴിയെ കൊണ്ട് പൊറുതിമുട്ടിയ യുവതി പരാതിയുമായി രംഗത്തു വന്നത്. പൂനെയിലെ സംരത് പൊലീസ് സ്റ്റേഷനിലാണ് യുവതി പരാതി നൽകിയത്.
എന്നും രാവിലെ തൻ്റെ വീടിനു മുന്നിൽ വന്നാണ് കോഴി കൂവുന്നതെന്നും അതുകൊണ്ടു തന്നെ ഉറങ്ങാൻ സാധിക്കുന്നില്ലെന്നുമാണ് യുവതി പരാതിപ്പെട്ടത്. കോഴിയോടൊപ്പം കോഴിയുടെ ഉടമയ്ക്കെതിരെയും പരാതിയുണ്ട്.
എന്നാൽ യുവതി താമസിക്കുന്നത് ഇവിടെയല്ലെന്നാണ് പൊലീസ് പറയുന്നത്. തൻ്റെ സഹോദരിയുടെ വീട്ടിൽ അല്പ ദിവസം താമസിക്കാൻ വന്നതാണ് പരാതിക്കാരി. അവിടെ വെച്ചാണ് കോഴിയുടെ കൂവൽ പ്രശ്നം മൂലം പരാതി നൽകിയത്.
പരാതി നൽകിയതിനു പിന്നാലെ ഇവർ തിരികെ തൻ്റെ സ്വന്തം നാട്ടിലേക്കു പോയി. അതേ സമയം, പരാതിക്കാരിക്ക് ചെറിയ തോതിൽ മാനസിക പ്രശ്നങ്ങളുണ്ടെന്ന് സഹോദരി പൊലീസിനെ അറിയിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here