ജയിച്ചു; എന്നിട്ടും കെട്ടി വെച്ച കാശു പോയി

തെരഞ്ഞെടുപ്പിൽ കെട്ടിവെച്ച കാശു പോകുന്നത് പുതുമയുള്ള കാര്യമല്ല. സാധാരണ തോറ്റ സ്ഥാനാർത്ഥികൾക്കാണ് ഈ ബുദ്ധിമുട്ട് വരാറുള്ളത്. എന്നാൽ ജയിച്ച സ്ഥാനാർത്ഥിക്കും കെട്ടി വെച്ച കാശ് നഷ്ടമാവാൻ സാധ്യതയുണ്ടെന്നാണ് ഡൽഹിയിൽ നിന്നുള്ള വാർത്ത.
നങ്കിലി സക്രവതിയിൽ നിന്ന് സ്വതന്ത്രനായി മത്സരിച്ച സത്യേന്ദ്ര സിങ് റാണക്കാണ് ഇത്തരത്തിൽ കാശ് നഷ്ടമായയത്. 2012ലെ ഡൽഹി മുൻസിപ്പൽ കോർപറേഷൻ തിരഞ്ഞടുപ്പിലാണ് സംഭവം.
നിയമപ്രകാരം സാധുവായ വോട്ടിന്റെ ആറിലൊന്ന് ലഭിച്ചാലാണ് കെട്ടിവെച്ച കാശ് തിരികെ ലഭിക്കുക. മൊത്തം 40321 വോട്ടുകളാണ് നങ്കിലി സക്രവതിയിൽ രേഖപ്പെടുത്തിയത്. ബിജെപി വിമതനായി മത്സരിച്ച റാണ 6,681 വോട്ട് നേടിയാണ് വിജയിച്ചു. പക്ഷേ, മാനദണ്ഡപ്രകാരം വേണ്ട ആറിലൊന്ന് വോട്ടുകൾ (6,720) നേടാൻ റാണക്ക് സാധിച്ചില്ല. 39 വോട്ടുകളുടെ വ്യത്യാസത്തിൽ റാണയ്ക്ക് കാശ് നഷ്ടമായി.
ഇവിടെ 21 പേരാണ് മത്സരിച്ചത്. ഒടുവിൽ, മാനദണ്ഡ പ്രകാരം വേണ്ട വോട്ടുകൾ ലഭിച്ചില്ലെങ്കിലും ഏറ്റവും കൂടുതൽ വോട്ട് നേടിയ സ്ഥിതിക്ക് സത്യേന്ദ്ര സിങ് റാണയുടെ കെട്ടിവച്ച തിരിച്ചു കൊടുക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ പിന്നീട് തീരുമാനിക്കുകയുണ്ടായി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here