തെങ്ങോല കൊണ്ട് സ്ട്രോ; ഹോട്ടൽ ഉടമയുടെ പുതിയ ആശയം ചർച്ചയാകുന്നു

പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ തെങ്ങോല കൊണ്ട് സ്ട്രോ നിർമ്മിച്ച ഹോട്ടൽ ഉടമയുടെ പുതിയ ആശയം ചർച്ചയാകുന്നു. ഫിലിപ്പീന്‍സിലെ ‘കഫെ എഡിത്ത’ എന്ന ഹോട്ടലിന്റെ ഉടമസ്ഥയായ സാറാ ടിയു ആണ് നവ ചിന്തയുമായി ചർച്ചയാകുന്നത്.
പ്ലാസ്റ്റിക് സ്ട്രോയ്ക്ക് പകരമായി ആദ്യം പേപ്പറുകളും മറ്റും ഉപയോഗിച്ചെങ്കിലും ആളുകള്‍ക്ക് ഇത് ഇഷ്ടമായില്ല. തുടർന്നാണ് തെങ്ങോലയെപ്പറ്റി സാറാ ടിയു ചിന്തിച്ചത്. ഈ ചിന്തയ്ക്ക് പ്രചോദനമായത് ഒരു യാത്രയായിരുന്നു. ഫിലിപ്പീൻസിലെ കെറെജിഡോര്‍ ദ്വീപിലേക്ക് നടത്തിയ യാത്രയിൽ സാറ ഈ ആശയത്തിന് വികാസം നൽകി.
തെങ്ങോല ഉപയോഗിച്ച് സ്ട്രോ നിർമ്മിച്ച് തൻ്റെ ഹോട്ടൽ പരിസ്ഥിതി സൗഹൃദ കഫേയാക്കി സാറ മാറ്റി. തേങ്ങ ഉപയോഗിച്ചുളള വ്യത്യസ്ഥ തരത്തിലുളള പാനീയങ്ങൾ കൂടി കഫേയില്‍ വിൽക്കാൻ തുടങ്ങിയതോടെ ഉപോഭോക്താക്കള്‍ക്ക് കഫേയിലെ പുതിയ രീതി ഇഷ്ടപ്പെട്ടു. വാമൊഴിയായി കഫേ മാഹാത്മ്യം പരക്കാൻ തുടങ്ങിയതോടെ കഫേയിലെ കച്ചവടം പൊടിപൊടിച്ചു. കഫേയിലെ സ്ട്രോയുടെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പ്രചരിച്ചതും സാറയ്ക്ക് സഹായകമായി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here