ഇടുക്കിയിൽ അമ്മയുടെ കാമുകന്റെ ക്രൂര മർദനത്തിനിരയായ എട്ട് വയസുകാരിക്ക് വീണ്ടും മർദനം

ഇടുക്കി ഉപ്പുതറയിൽ അമ്മയുടെ കാമുകന്റെ ക്രൂര മർദനത്തിനിരയായ എട്ട് വയസുകാരിക്ക് വീണ്ടും മർദനം. കുട്ടിയുടെ അമ്മയാണ് മർദിച്ചത്. കേസിൽ പ്രതിയായ അമ്മ റിമാന്ഡിലായിരുന്നു.

ജയിലിൽ പോകാൻ കാരണം കുട്ടിയാണെന്ന് പറഞ്ഞായിരുന്നു മർദനം. ജാമ്യത്തിൽ ഇറങ്ങി വീട്ടിൽ എത്തിയ അമ്മ ക്രൂരമായി മർദിച്ചെന്നാണ് പരാതി. സാരമായി പരിക്കേറ്റ കുട്ടി ഉപ്പുതറ ആശുപത്രിയിൽ ചികിത്സ തേടി. അച്ഛനെയും, അമ്മ മർദിച്ചെന്നാണ് കുട്ടിയുടെ മൊഴി

കുട്ടിയെ മർദിച്ച കേസിൽ അമ്മയുടെ കാമുകൻ ഇപ്പോഴും പൊലീസ് കസ്റ്റഡിയിൽ ആണ്. എട്ട് വയസുകാരിയെ മർദിച്ചപ്പോൾ പ്രതികരിക്കാതിരുന്നത്തിനും പ്രതിയെ രക്ഷിക്കാൻ ശ്രമിച്ചതിനും ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം അമ്മക്കെതിരെ കേസ് എടുത്തിരുന്നു.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top