ബ്രോഡ്‌വേയിലെ തീപിടുത്തം; തീ നിയന്ത്രണ വിധേയമായി

കൊച്ചി ബ്രോഡ്‌വേയിലെ തീപിടുത്തം നിയന്ത്രണവിധേയമായി. അപകടത്തിൽ ആർക്കും ആളപായമില്ല. ബ്രോഡ്‌വേയിലെ ക്ലോത്ത് ബസാറിലാണ് തീപിടുത്തമുണ്ടായത്.

ഒരു വ്യാപാര സ്ഥാപനത്തിലുണ്ടായ തീ പിടുത്തം മറ്റ് രണ്ട് കടകളിലേക്ക് കൂടി വ്യാപിച്ചിരുന്നു.
മൂന്ന് കടകൾ പൂർണ്ണമായും കത്തി നശിച്ചു. കൂടുതൽ ഫയർഫോഴ്‌സ് യൂണിറ്റുകളെത്തി തീ നിയന്ത്രണവിധേയമാക്കി. നിലവിൽ കനത്ത പുക പ്രദേശത്താകെ മൂടിയിരിക്കുകയാണ്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More