അധ്യാപകന്‍ ആള്‍മാറാട്ടം നടത്തി പരീക്ഷാ എഴുതിയ സംഭവം; വിധി പറയുന്നത് മാറ്റി

നീലേശ്വരം സ്‌കൂളിലെ അധ്യാപകന്‍ ആള്‍മാറാട്ടം നടത്തി പരീക്ഷാ എഴുതിയ സംഭവത്തില്‍ പ്രതികളായ രണ്ട് അധ്യാപകരുടെ വിധി പറയുന്നത് മാറ്റി .പരീക്ഷ എഴുതിയ നിഷാദ് വി മുഹമ്മദിന്റെയും ,ചേന്ദമംഗല്ലൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകര്‍
പികെ.ഫൈസലിന്റെയും വിധി പറയുന്നതാണ് ജില്ലാ സെക്ഷന്‍സ് കോടതി മാറ്റിയത് .അതേ സമയം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ.റസിയുടെ മുന്‍കൂര്‍ ജാമ്യപേക്ഷ നാളെ പരിഗണിക്കും.

Read more: അധ്യാപകന്‍ വിദ്യാര്‍ത്ഥിയ്ക്കുവേണ്ടി പരീക്ഷ എഴുതിയ സംഭവം; അന്വേഷണ വിഭാഗം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

നീലേശ്വരം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകന്‍ നിഷാദ് വി മുഹമ്മദ്, പ്രിന്‍സിപ്പല്‍ കെ റസിയ, ചേന്ദമംഗല്ലൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകന്‍ പി കെ ഫൈസല്‍ എന്നിവര്‍ക്കെതിരെയാണ് മുക്കം പൊലീസ് കേസെടുത്തത്. ആള്‍മാറാട്ടം,വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ പരാതികളിലായി ഐപിസ് 419,420,465,468 എന്നീ വകുപ്പുകളാണ് അധ്യാപകര്‍ക്കെതിരെ ചുമത്തിയത്. സ്‌കൂളില്‍ പരീക്ഷയെഴുതിയ 175 കുട്ടികളില്‍ മൂന്നു പേരുടെ ഉത്തരക്കടലാസില്‍ തിരുത്തലുകള്‍ വരുത്തിയതിനെത്തുടര്‍ന്നാണ് അധ്യാപകനെതിരെ കേസ് എടുത്തത്.

നീലേസ്വരം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍  ഇത്തവണ ആകെ 175 കുട്ടികള്‍ പരീക്ഷയെഴുതിയതില്‍ 173 പേരും സ്‌കൂളില്‍ നിന്ന് വിജയിച്ചിരുന്നു. 22 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസും ലഭിച്ചു. സയന്‍സില്‍ നിന്ന് 17 പേരും കൊമേഴ്സില്‍ നിന്ന് അഞ്ച് പേരും. കൂടാതെ 12 കുട്ടികള്‍ക്ക് അഞ്ച് വിഷയങ്ങള്‍ക്കും എപ്ലസും ലഭിച്ചു. 2014- 15 വര്‍ഷത്തില്‍ രണ്ട് കുട്ടികള്‍ മാത്രം മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയിടത്ത് നിന്നാണ് നാല് വര്‍ഷം വലിയ നേട്ടത്തിലേക്ക് സ്‌കൂള്‍ എത്തിയത്.  സ്‌കൂളിനെ അന്താരാഷ്ട നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ മുന്നോട്ട് കൊണ്ടുപോവുന്നതിനിടെയാണ് ഗുരുതരമായ ക്രമക്കേട് കണ്ടെത്തിയിരിക്കുന്നത്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More