യുഡിഎഫ് അധികാരത്തിൽ വന്നാൽ ശബരിമല വിഷയത്തിൽ നിയമനിർമ്മാണം നടത്തും; രമേശ് ചെന്നിത്തല

കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വന്നാൽ ശബരിമല വിഷയത്തിൽ നിയമനിർമ്മാണം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫിന് വലിയ വിജയമുണ്ടാകാനുള്ള ഒരു കാരണം ശബരിമലയാണെന്നും വിശ്വാസികൾക്ക് വേണ്ടി ഭരണപരമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി. യുഡിഎഫിന് ലഭിച്ചത് ചരിത്ര വിജയമാണ്.ഇടതു മുന്നണി ജനമനസ്സുകളിൽ നിന്ന് തൂത്തെറിയപ്പെട്ടു. മതേതര വിശ്വാസികളെ അണിനിരത്തിയാണ് യുഡിഎഫ് വിജയം നേടിയത്. ഫാസിസത്തിനും വർഗീയതയ്ക്കുമെതിരെ പാർലമെന്റിൽ
യുഡിഎഫ് ശക്തമായ പോരാട്ടം തുടരുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Read Also; തെരഞ്ഞെടുപ്പിലെ തോൽവിക്ക് കാരണമായത് ശബരിമല വിഷയം തന്നെയെന്ന് സിപിഎം
ജൂൺ 1 ന് കേരളത്തിലെ എല്ലാ പഞ്ചായത്തിലും യുഡിഎഫ് വിജയദിനമായി ആചരിക്കും.ആലപ്പുഴയിൽ ജയിക്കേണ്ടതായിരുന്നുവെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. ആലപ്പുഴയിലെ പരാജയം കെപിസിസി രാഷ്ട്രീയകാര്യ സമിതി വിശദമായി പരിശോധിക്കും.തോൽവിയുടെ കാരണങ്ങൾ കോൺഗ്രസ് വിലയിരുത്തും. കേരള കോൺഗ്രസ്സിലെ പ്രശ്‌നങ്ങൾ അവർ തന്നെ പരിഹരിക്കും.ഇപ്പോൾ ഇടപെടേണ്ടതില്ല. എല്ലാവരും ഒരുമിച്ച് പോകണമെന്നാണ് മുന്നണിയുടെ ആഗ്രഹം. ഭാവി പരിപാടികൾ ജൂൺ 15 നു ചേരുന്ന യോഗത്തിൽ ആലോചിക്കുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here