തെരഞ്ഞെടുപ്പിലെ തോൽവിക്ക് കാരണമായത് ശബരിമല വിഷയം തന്നെയെന്ന് സിപിഎം

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് ശബരിമല വിഷയവും കാരണമായിട്ടുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വിലയിരുത്തൽ. പരമ്പരാഗത വോട്ടുകളിൽ നഷ്ടമുണ്ടായി. വിശ്വാസികളിൽ ഒരു വിഭാഗത്തെ തെറ്റിദ്ധരിപ്പിക്കുന്നതിൽ വലതുപക്ഷ ശക്തികൾ വിജയിച്ചു. ഇക്കാര്യത്തിലേക്കു നയിച്ച കാര്യങ്ങൾ പ്രത്യേകമായി പരിശോധിക്കാനും സിപിഎം തീരുമാനിച്ചു. ഇടതുപക്ഷത്തിന് സ്ഥിരമായി ലഭിച്ചു കൊണ്ടിരുന്ന പരമ്പരാഗത വോട്ടുകളിൽ നഷ്ടമുണ്ടായെന്ന് ശബരിമലയുടെ പേരു പറയാതെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുറപ്പെടുവിച്ച പ്രസ്താവനയിൽ പറയുന്നു.

Read Also; ഇടത് മുന്നണിയുടെ വമ്പൻ പരാജയത്തിന് ശബരിമല പ്രധാന ഘടകമായി : സിപിഐ

വിശ്വാസികളിൽ ഒരു വിഭാഗത്തെ തെറ്റിദ്ധരിപ്പിക്കുന്നതിൽ വലതുപക്ഷ ശക്തികൾ വിജയിച്ചു. ഇതിലേക്ക് നയിച്ച കാരണങ്ങൾ പാർട്ടി പ്രത്യേകം പരിശോധിക്കുമെന്നും പ്രസ്താവനയിലുണ്ട്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ്‌ യോഗത്തിൽ റിപ്പോർട്ട് അവതരിപ്പിച്ചത് . കേരളത്തിൽ മത്സരിക്കുന്ന രാഹുൽ ഗാന്ധി ഇന്ത്യൻ പ്രധാനമന്ത്രിയാകുമെന്ന് പലരും കരുതി.

Read Also; ‘വർഗീയവാദിയാക്കി ചിത്രീകരിച്ചു; മതവിദ്വേഷം ഉണ്ടാക്കാൻ കോൺഗ്രസ് നേതാക്കൾ ശ്രമിച്ചപ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടി അതിന് കൂട്ട് നിന്നു’ : കുമ്മനം രാജശേഖരൻ

കോൺഗ്രസിന്റെ ദേശീയതലത്തിലെ സ്ഥിതി ജനങ്ങളെ ബോധ്യപ്പെടുത്താൻ ഇടതുപക്ഷത്തിന് കഴിഞ്ഞില്ലെന്ന് റിപ്പോർട്ടിൽ കോടിയേരി പറഞ്ഞു. മോദിക്കെതിരായ ഇടതു പ്രചാരണത്തിന്റെ ഗുണം യുഡിഎഫിന് കിട്ടി. പരാജയം താൽക്കാലികമാണ്. ബൂത്തു തലം വരെ പരിശോധന നടത്തി തിരുത്തലുകൾ വരുത്താനും സെക്രട്ടേറിയറ്റ് തീരുമാനിച്ചു. വിശദമായ അവലോകനം 30, 31 തീയതികളിലെ സംസ്ഥാന സമിതി യോഗത്തിലുണ്ടാകും.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top