Advertisement

ശബരിമലയിലെ മണ്ഡല മകര വിളക്ക് ഉത്സവകാല രജിസ്റ്ററുകളുടെ പരിശോധന പൂര്‍ത്തിയായി; അപാകതകളില്ലെന്ന് ഓഡിറ്റ് വിഭാഗം

May 27, 2019
Google News 1 minute Read

ശബരിമലയിലെ മണ്ഡല മകര വിളക്ക് ഉത്സവ കാലത്തെ രജിസ്റ്ററുകളുടെ പരിശോധന പൂര്‍ത്തിയായി. ലോക്കല്‍ ഫണ്ട് ഓഡിറ്റ് വിഭാഗമാണ് പരിശോധന നടത്തിയത്. ഇതിന്റെ ഭാഗമായി ഭണ്ഡാര മഹസറും സ്‌ട്രോങ് റൂം മഹസറും പരിശോധിച്ചു. പരിശോധനയില്‍ അപാകതയൊന്നും കണ്ടെത്തിയില്ല.

കഴിഞ്ഞ മണ്ഡല-മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായുള്ള രജിസ്റ്ററുകളുടെ പരിശോധനയാണ് ആരംഭിച്ചത്. മുന്‍ വര്‍ഷങ്ങളിലേതുപോലെ ഹൈക്കോടതി നിയോഗിച്ച ലോക്കല്‍ ഫണ്ട് ഓഡിറ്റ് വിഭാഗമാണ് പരിശോധന നടത്തുന്നത്. ഇന്ന് പ രിശോധനയ്ക്കായി രജിസ്റ്ററുകള്‍ ഹാജരാക്കണമെന്നും ഓഡിറ്റ് വിഭാഗം ജോയിന്റ് ഡയറക്ടര്‍ നിര്‍ദേശിച്ചിരുന്നു. ലേല ഡയറി, തിരുവാഭരണം മഹസര്‍, തുടങ്ങിയ ഒന്‍പത് രജിസ്റ്ററുകളാണ് പരിശോധിച്ചത്.

തിരുവാഭരണം, സ്‌ട്രോങ് റൂം എന്നിവയുടെ 2017 വരെയുള്ള രജിസ്റ്ററ്ററുകള്‍ പരിശോധിച്ചു. പരിശോധനയില്‍ അപാകത ഒന്നും കണ്ടെത്തിയില്ലെന്നു ഓഡിറ്റ് വിഭാഗം അറിയിച്ചു. സ്വര്‍ണം നഷ്ടടപ്പെട്ടുവെന്നത് അടിസ്ഥാന രഹിതമാണെന്ന് എക്‌സിക്യുട്ടീവ് ഓഫീസര്‍ ഡി.സുധീഷ്് കുമാര്‍ പറഞ്ഞു. ശബരിമലയിലെച്ചുമതല കൈമാറ്റവുമായി ബന്ധപ്പെട്ടു സമാന്തരമായി മറ്റൊരു പരിശോധനയും നടക്കുന്നുണ്ട്.

മുന്‍ അക്കൗണ്ടന്റ് മോഹനന്‍ വിരമിച്ചപ്പോള്‍ പുതിയ ആള്‍ ചുമതല ഏല്‍ക്കണമെങ്കില്‍ ആ ഭരണങ്ങളുടെ ഓഡിറ്റ് നടത്തണമെന്ന് കോടതി നിര്‍ദ്ദേശിച്ചിരുന്നു. ശബരിമലയിലെ വിലപിടിപ്പുള്ള സാധനങ്ങള്‍ സൂക്ഷിക്കുന്ന ആറന്‍മുളയിലെ സ്‌ട്രോംഗ് റൂം, മഹസര്‍ ഓഡിറ്റ് വിഭാഗം പരിശോധിച്ചു.10413 ഉരുപ്പടികളാണ് സ്‌ട്രോംഗ് റൂമിലുളളത്.ഇതില്‍ 5270 എണ്ണം അളന്ന് നേരത്തെ തിട്ടപ്പെടുത്തിയിരുന്നു. 800 സാമഗ്രികളുടെ പരിശോധനയാണ് പൂര്‍ത്തിയാകാനുള്ളത്. ബാക്കിയുള്ളവ വിവിധ ക്ഷേത്രങ്ങളിലെ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്നു. ഈ പരിശോധന പൂര്‍ത്തിയാക്കാന്‍ മൂന്നു മാസത്തെ സാവകാശം ബോര്‍ഡ് തേടിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here