ടീം വെട്ടിച്ചുരുക്കി സ്റ്റിമാച്: സുമീത് പാസി പുറത്ത്; സഹലും ജോബിയും തുടരും

ക്യാമ്പിലുണ്ടായിരുന്ന ടീം വെട്ടിച്ചുരുക്കി ഇന്ത്യൻ പരിശീലകൻ ഇഗോർ സ്റ്റിമാച്. 37 അംഗ ടീമിൽ നിന്നും ആറു പേരെയാണ് സ്റ്റിമാച് പുറത്താക്കിയിരിക്കുന്നത്. സ്റ്റീവൻ കോൺസ്റ്റൻ്റൈൻ്റെ പ്രിയപ്പെട്ട താരം സുമീത് പാസി ഉൾപ്പെടെയുള്ള ആറ് താരങ്ങളെയാണ് സ്റ്റിമാച് പുറത്താക്കിയത്.
തുടർച്ചയായ മോശം ഫോമിലും പുതിയ ആളുകളെ പരിഗണിക്കാതെ പാസിയെ ടീമിൽ ഉൾപ്പെടുത്തുന്ന കോൺസ്റ്റൻ്റൈൻ്റെ രീതി ആരാധക രോഷത്തിനിടയാക്കിയിരിക്കുന്നു. അതിനു മാറ്റമുണ്ടായത് ആരാധകർക്ക് ആശ്വാസമാണ്. കോൺസ്റ്റൻ്റൈൻ്റെ മറ്റൊരു പ്രിയ താരം റോബി സിങിനെ ക്യാമ്പിലേക്കു പോലും സ്റ്റിമാച് തിരഞ്ഞെടുത്തിരുന്നില്ല. അതും കളിയാരാധകർ അഭിനന്ദിഛ്ചിരുന്നു.
സുമീത് പസി, റെഡീം ട്ലാംഗ്, നന്ദ കുമാർ, ബിക്രം ജിത്, ജർമ്മൻ പ്രീത്, വിശാൽ കെയ്ത് എന്നിവരാണ് ടീമിൽ നിന്ന് പുറത്തായത്. അതേ സമയം, സഹൽ അബ്ദുൽ സമദ്, ജോബി ജസ്റ്റിൻ എന്നീ മലയാളി താരങ്ങൾ ക്യാമ്പിൽ തുടരും. ജൂൺ ആദ്യ വാരം നടക്കുന്ന കിംഗ്സ് കപ്പിനു മുന്നോടിയായി ഈ ടീം വീണ്ടും ചുരുക്കി 26 അംഗത്തിലെത്തിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here