ഭീകരവാദ വിമുക്ത അന്തരീക്ഷവും വിശ്വാസവും ഉണ്ടാക്കാൻ ശ്രമിയ്ക്കണമെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രിയോട് നരേന്ദ്രമോദി

ഭീകരവാദ വിമുക്ത അന്തരീക്ഷവും വിശ്വാസവും ഉണ്ടാക്കാൻ ശ്രമിയ്ക്കണമെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രിയോട് നരേന്ദ്രമോദി. തിരഞ്ഞെടുപ്പ് വിജയത്തിൽ അഭിനന്ദനം അറിയിക്കാൻ വിളിച്ചപ്പോഴായിരുന്നു മോദി നയം വ്യക്തമാക്കിയത്. അതേസമയം വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനെ രണ്ടാം മന്ത്രിസഭയിലും നിലനിർത്താൻ തിരുമാനിച്ചു.
തെരഞ്ഞെടുപ്പ് വിജയത്തിൽ അഭിനന്ദനം അറിയിക്കാൻ വിളിച്ച പാക്കിസ്ഥാൻ പ്രധാനമന്ത്രിയോട് തന്റെ സർക്കാരിന്റെ നയം വ്യക്തമാക്കിയാണ് നരേന്ദ്രമോദി പ്രതികരിച്ചത്. ഒരുമിച്ച് മുന്നോട്ട് പോകാം എന്ന് നിര്‍ദ്ദേശിച്ച പാക് പ്രധാനമന്ത്രിയോട് അതിനാവശ്യമായ സാഹചര്യം ഒരുക്കാൻ നരേന്ദ്രമോദി ആവശ്യപ്പെട്ടു. ഭീകരവാദ വിമുക്ത അന്തരീക്ഷം ഉണ്ടാക്കുന്ന നിലപാടിൽ ആത്മാർത്ഥത കാട്ടിയാൽ മാത്രമേ പാകിസ്ഥാനോട് ഇന്ത്യയ്ക്ക് വിശ്വാസം ഉണ്ടാകൂ എന്ന് മോദി വ്യക്തമാക്കി.
ഷാൻ ഹായ് ഉച്ചകോടിയിൽ പങ്കെടുക്കാൻ മേയ് 23 ന് കിർഗിസ്ഥാനിൽ എത്തുമ്പോൾ നേരിൽ കാണാം എന്ന് ഇമ്രാൻ ഖാൻ പ്രതിക്ഷ പ്രകടിപ്പിച്ചു. അതേസമയം മന്ത്രിസഭാ രൂപികരണ ചർച്ചയിൽ ഇതുവരെ ഉണ്ടായിരുന്ന സമവാക്യങ്ങളിൽ വലിയ മാറ്റം ഉണ്ടാകുന്നതായാണ് സൂചന. വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെ രണ്ടാം മന്ത്രിസഭയിലും നിലനിർത്താൻ തിരുമാനിച്ചതായാണ് സൂചന.
വനിതകൾക്ക് മികച്ച പരിഗണന എന്ന നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ സ്മ്യതി ഇറാനി; നിർമ്മല സീതാരാമൻ; മീനാക്ഷി ലേഖി; പൂനം മഹാജൻ; മനേക ഗാന്ധി മുതലായവർ എല്ലാം മന്ത്രിസഭയിൽ എത്താനുള്ള സാധ്യത ഏറി. ക്യഷിമന്ത്രി സ്ഥാനത്തെയ്ക്ക് ധർമ്മേന്ദ്ര പ്രധാനെയും മാനവ വിഭവ ശേഷി വകുപ്പിന്റെ ചുമതലയിൽ മീനാക്ഷി ലേഖിയ്ക്കും പരിഗണിയ്ക്കാൻ തിരുമാനിച്ചതായ് സൂചനയുണ്ട്. വാരണാസി സന്ദർശനം പൂർത്തിയാക്കി ഡൽഹിയിൽ എത്തിയ ശേഷം മന്ത്രിസഭയിലെ അംഗങ്ങൾ ആരൊക്കെ
ആയിരിക്കണം എന്ന കാര്യത്തിൽ അന്തിമമായ് നരേന്ദ്രമോദി തീരുമാനം കൈകൊള്ളും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here