Advertisement

നിപാ താത്കാലിക ജീവനക്കാരുടെ സമരം രണ്ടാം ദിവസത്തിലേക്ക്

May 28, 2019
Google News 0 minutes Read

നിപാ താത്കാലിക ജീവനക്കാരുടെ സമരം രണ്ടാം ദിവസത്തിലേക്ക്. നിപാ കാലത്ത് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജോലി ചെയ്ത തൊഴിലാളികളെ സ്ഥിരപ്പെടുത്തണമെന്ന അവശ്യവുമായാണ് നിരാഹാര സമരം. ശുചീകരണ തൊഴിലാളി ഇ.പി രാജേഷിന്റെ നേതൃത്വത്തിലാണ് മെഡിക്കൽ കോളേജ് ആശുപത്രിയ്ക്ക് മുമ്പിൽ തൊഴിലാലികൾ ് സമരമിരിക്കുന്നത്.

ഇതേ ആവശ്യമുന്നയിച്ച് കഴിഞ്ഞ ജനുവരി 4 മുതൽ ആരഭിച്ച നിരാഹാര സമരം കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ വി.ആർ രാജേന്ദ്രന്റെ നേത്രതത്തിൽ ഒത്തുതീർപ്പാവുകയായിരുന്നു. നിപ താത്കാലിക ജീവനക്കാർക്ക് മെഡിക്കൽ കോളേജിലും അനുബന്ധ സ്ഥാപനങ്ങളിലും തുടർച്ചയായി ജോലി നൽകാം എന്ന ഉറപ്പിലായിരിന്നു സമരം അവസാനിപ്പിച്ചത് .എന്നാൽ തുടർ നടപടികൾ ഉണ്ടാവാത്തതിനെ തുടർന്നാണ് വീണ്ടും സമരം ആരംഭിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here