Advertisement

മകന്റെ ടിസി നൽകുന്നതിനായി സ്‌കൂളിലെ അടുക്കളക്കാരിയിൽയിൽ നിന്ന് ഒരു ലക്ഷം രൂപ ഈടാക്കി നിലമ്പൂർ ഗുഡ് ഷെപ്പേർഡ് സ്‌കൂൾ

May 28, 2019
Google News 0 minutes Read

മകന്റെ ടിസി നൽകുന്നതിനായി സ്‌കൂളിലെ അടുക്കളക്കാരിയിൽയിൽ നിന്ന് ഒരു ലക്ഷം രൂപ ഈടാക്കി നിലമ്പൂർ പാലുണ്ട ഗുഡ് ഷെപ്പേർഡ് സ്‌കൂൾ. സ്‌കൂൾ മാറാൻ തീരുമാനിച്ചതോടെ സൗജന്യ വിദ്യാഭ്യാസമെന്ന വാഗ്ദാനം പിൻവലിച്ച് മുൻവർഷങ്ങളിലെ ഫീസ് പലിശ സഹിതം ഈടാക്കുകയായിരുന്നു.പലരിൽ നിന്നായി കടം വാങ്ങി നൽ്കിയ പണം തിരിച്ചുനൽകാനാവാതെ വലയുകയാണ് എടക്കര പാലേമാട് സ്വാദേശി കളപ്പുരയ്കൽ പ്രസന്ന.

സൗജന്യ വിദ്യാഭ്യാസം വാഗ്ദാനം ചെയ്തതിനെ തുടർന്നാണ് പാലുണ്ട ഗുഡ് ഷെപ്പേർഡ് സ്‌കൂളിൽ പ്രസന്ന മകനെ ചേർത്തത്. സ്‌കൂൾ ജീവനക്കാരി കൂടിയായ അമ്മക്ക്, മകനെ മികച്ച സ്‌കൂളിൽ പഠിപ്പിക്കുകയെന്ന സ്വപ്നം കൂടിയാണ് സാക്ഷാൽകാരമായത്. എന്നാൽ സംഭവിച്ചത് മറ്റൊന്ന്. പത്താം തരം പൂർത്തിയാക്കി ഹയർ സെക്കൻഡറി പഠനത്തിനായി മകനെ മറ്റൊരു സ്‌കൂളിലേക്ക് മാറ്റാൻ തീരുമാനിക്കുകായിരുന്നു. എന്നാൽ നൽകിയ വാഗ്ദാനം പിൻവലിച്ച സ്‌കൂൾ അധികൃതർ ടിസി നൽകാൻ ആവശ്യപ്പെട്ടത് മൂന്ന് വർഷത്തെ ഫീസും പിഴയും അടക്കം.

പ്രതിസന്ധിയിൽ അധികൃതർ കൈയൊഴിഞ്ഞപ്പോൾ പല നല്ല മനസുകളും സഹായവുമായെത്തി. എന്നാൽ ഫീസടച്ച് ഒരു വർഷം കഴിഞ്ഞിട്ടും കടം ബാക്കിയാണിവർക്ക്.

വിദ്യാഭ്യാസ കച്ചവടത്തിൻറെ ഇരയായ ഈ വിധവക്ക് സ്വന്തമായി വീടുപോലുമില്ല. സഹായവുമായി ആരെങ്കിലും എത്തുമെന്ന പ്രതീക്ഷയിലാണ് ഇവരുടെ ജീവിതം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here