കഞ്ചാവ് നിരോധനം നീക്കണമെന്ന് പതഞ്ജലി മേധാവി

കഞ്ചാവ് നിരോധനം നീക്കം ചെയ്യണമെന്ന് ബാബാ രാംദേവിൻ്റെ കമ്പനിയായ പതഞ്ജലിയുടെ മേധാവി ആചാര്യ ബാലകൃഷ്ണ. പ്രാചീന കാലം മുതൽക്കു തന്നെ ഇന്ത്യയിൽ കഞ്ചാവ് ഉപയോഗിക്കുന്നുണ്ടെന്നും കഞ്ചാവിൻ്റെ ഔഷധമൂല്യങ്ങളെപ്പറ്റി പതഞ്ജലി പഠനങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ബ്രിട്ടീഷുകാരാണ് കഞ്ചാവ് കൃഷിയും വ്യാപാരവും ഉപയോഗവും നിരോധിച്ചതെന്നും നിരോധനത്തിലൂടെ വിശാലമായ വിപണി സാധ്യതയാണ് ഇന്ത്യ അടച്ചിടുന്നതെന്നും ആചാര്യ ബാലകൃഷ്ണ പറയുന്നു. ഹരിദ്വാറിലെ പതഞ്ജലിയുടെ ഗവേഷണ കേന്ദ്രത്തിൽ ഇരുന്നൂറോളം വിദഗ്ധരുടെ നേതൃത്വത്തിൽ ഇന്ത്യയിലെ വിവിധ ഔഷധ സസ്യങ്ങളെപ്പറ്റിയുള്ള പഠനം നടക്കുകയാണ്. ഈ ഗവേഷണത്തിൽ കഞ്ചാവും ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More