വിവാഹം കഴിഞ്ഞ് രണ്ടാഴ്ചയ്ക്കുള്ളിൽ കൈപിടിച്ചു നൽകിയ പൂജാരിക്കൊപ്പം വധു ഒളിച്ചോടി

വിവാഹം കഴിഞ്ഞ് രണ്ടാഴ്ചയ്ക്കുള്ളിൽ വിവാഹത്തിന് നേതൃത്വം നൽകിയ പൂജാരിക്കൊപ്പം വധു ഒളിച്ചോടി. മധ്യപ്രദേശിലെ സിറോഞ്ചിന് സമീപം ടോരി ബഗ്രോഡ് എന്ന സ്ഥലത്താണ് സംഭവം. വിനോദ് മഹാരാജ് എന്ന കർമ്മിക്കൊപ്പമാണ് വധു ഒളിച്ചോടിയത്. ഇക്കഴിഞ്ഞ മെയ് ഏഴിനായിരുന്നു യുവതിയുടെ വിവാഹം. പ്രദേശത്തെ നിരവധി വിവാഹങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത് വിനോദ് മഹാരാജ് ആയിരുന്നു.
വിവാഹം കഴിഞ്ഞ് മൂന്ന് ദിവസങ്ങൾക്ക് ശേഷം യുവതി സ്വന്തം വീട്ടിൽ തിരിച്ചെത്തിയിരുന്നു. മെയ് 23 ന് യുവതിയുടെ വിവാഹം നടന്ന അതേ സ്ഥലത്തുവെച്ച് മറ്റൊരു വിവാഹം നടന്നിരുന്നു. വിവാഹത്തിന് നേതൃത്വം നൽകിയത് വിനോദ് മഹാരാജ് ആയിരുന്നു. ഇതിന് പിന്നാലെ യുവതിയേയും വിനോദ് മഹാരാജിനേയും കാണാതാകുകയായിരുന്നു.
നാട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് വിനോദും യുവതിയും ഒളിച്ചോടിയ കാര്യം വ്യക്തമായത്. 1.5 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണവും 30000 രൂപയുമായാണ് യുവതി പൂജാരിക്കൊപ്പം കടന്നുകളഞ്ഞത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here