ഒരു മാസത്തിനുള്ളിൽ പുതിയ അധ്യക്ഷനെ കണ്ടെത്തണമെന്ന് രാഹുൽ ഗാന്ധി; കോൺഗ്രസിനുള്ളിൽ പ്രതിസന്ധി രൂക്ഷം

ഒരു മാസത്തിനുള്ളിൽ പുതിയ അധ്യക്ഷനെ കണ്ടെത്തണമെന്ന് രാഹുൽ ഗാന്ധി നിർദേശിച്ചത്തോടെ കോൺഗ്രസിനുള്ളിലെ പ്രതിസന്ധി രൂക്ഷമായി. രാഹുൽ ഗാന്ധി രാജി വെക്കുകയാണെങ്കിൽ പാർട്ടി സ്ഥാനങ്ങൾ രാജി വെക്കുമെന്ന് വിവിധ നേതാക്കൾ വ്യക്തമാക്കി കഴിഞ്ഞു. യുപിഎ ഘടക കക്ഷികളെ മുൻ നിർത്തി രാഹുൽ ഗാന്ധിയെ അനുനയിപ്പിക്കാനുള്ള ശ്രമമാണ് മുതിർന്ന നേതാക്കൾ നടത്തുവെന്നാണ് സൂചന.
നേതാക്കളെ കാണാൻ തയ്യാറാവാതെ രാഹുൽ ഗാന്ധി മാറി നിന്നതോടെ സമവായ ചർച്ചകൾ പോലും നടത്താൻ കഴിയാത്ത സാഹചര്യത്തിലാണ് മുതിർന്ന കോൺഗ്രസ് നേതാക്കൾ. പ്രിയങ്ക ഗാന്ധിയോടാണ് നേതാക്കൾ ഇപ്പോൾ ആശയ വിനിമയം നടത്തുന്നത്. രാഹുൽ അധ്യക്ഷ പദവി ഒഴിയുകയാണെങ്കിൽ രാജസ്ഥാൻ ഉപ മുഖ്യമന്ത്രി പദം ഒഴിയുമെന്ന് സച്ചിൻ പൈലറ്റ് വ്യക്തമാക്കി.
അദ്ദേഹത്തിനൊപ്പം ചില എംഎൽഎമാരും രാജി സന്നദ്ധത അറിയിച്ചു. ചില കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻമാരും രാജിവെക്കുമെന്ന് വ്യക്തമാക്കിട്ടുണ്ട്. രാഹുലിനെ കാണാൻ അനുമതി ലഭിക്കാത്തതിനെ തുടർന്ന് മാധ്യപ്രദേശ മുഖ്യമന്ത്രി കമൽ നാഥ് ഡൽഹി യാത്ര റദാക്കി.
അതേസമയം രാഹുൽ രാജിവെക്കരുതെന്നവശ്യപെട്ട് ഡൽഹിയിലെ കോൺഗ്രസ് പ്രവർത്തകർ നിരാഹാരം സമരം നടത്തി. ഘടക കക്ഷി നേതാക്കളും കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജി വെക്കരുതെന്ന് അവശ്യപെട്ട് രംഗത്ത് വന്നിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here