അമേരിക്കയുമായി ഇനി ചര്‍ച്ചയ്ക്കില്ലെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ളാ അലി ഖമീനി

അമേരിക്കയുമായി ഇനി ചര്‍ച്ചയ്ക്കില്ലെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ളാ അലി ഖമീനി. ഇനി ചര്‍ച്ചയുണ്ടായാല്‍ ഗുണത്തേക്കാളേറെ ദോഷമാണ് ഉണ്ടാവാന്‍ സാധ്യതയെന്നും ഖമീനി പറഞ്ഞു. ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി അമേരിക്കയുമായുള്ള ചര്‍ച്ചകള്‍ ഉണ്ടാവും എന്ന് സൂചനകള്‍ നല്‍കിയതിന് പിന്നാലെയാണ് ഖമീനിയുടെ പ്രസ്താവന.
ഇറാന് മേല്‍ അമേരിക്ക ആണവ ഉപരോധമേര്‍പ്പെടുത്തിയതിന് പിന്നാലെ തന്നെ ഇരു രാജ്യങ്ങളും തമ്മില്‍ ആരോപണ പ്രത്യാരോപണങ്ങളുമായി വാക്‌പോര് ആരംഭിച്ചിരുന്നു. എന്നാല്‍ നിലപാട് മയപ്പെടുത്തി ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി കഴിഞ്ഞ ദിവസം രംഗത്ത് വന്നു. ഇറാന് മേലുള്ള അമേരിക്കയുടെ ഉപരോധം നീക്കിയാല്‍ ചര്‍ച്ചക്ക് തയ്യാറാണെന്നാണ് റൂഹാനി പറഞ്ഞത്.
എന്നാല്‍ റൂഹാനിയെ തള്ളി ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ളാ ഖമീനി രംഗത്ത് വന്നതോടെ വീണ്ടും ഇരു രാജ്യങ്ങളും തമ്മില്‍ ആശങ്ക പടരുകയാണ്. അമേരിക്കയുമായി ചര്‍ച്ച നടന്നാല്‍ ഒരു ഗുണവും ഉണ്ടാവാന്‍ സാധ്യതയില്ല. എന്നാല്‍ ഉറപ്പായും ചര്‍ച്ച ഇറാന് ദോഷകരമായി ബാധിക്കുമെന്നും ഖമീനി പറഞ്ഞു. യൂറോപ്യന്‍ രാജ്യങ്ങളുമായി ചര്‍ച്ചക്ക് തയ്യാറാണെന്നും ഖമീനി കൂട്ടിച്ചേര്‍ത്തു. നേരത്തേ ഇറാനില്‍ ഭരണമാറ്റം ആഗ്രഹിക്കുന്നില്ലെന്നും ആണവായുധങ്ങള്‍ ഇല്ലാതാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here