Advertisement

ആന്ധ്ര മുഖ്യമന്ത്രിയായി ജഗൻമോഹൻ അധികാരമേറ്റു

May 30, 2019
8 minutes Read

ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായി വൈ.എസ് ജഗൻമോഹൻ റെഡ്ഡി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വിജയവാഡയിലെ ഇന്ദിരാ ഗാന്ധി മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ഗവർണർ ഇ.എസ്.എൽ നരസിംഹൻ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവു, ഡിഎംകെ അധ്യക്ഷൻ എം.കെ സ്റ്റാലിൻ എന്നിവർ സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയിരുന്നു.

Read Also; മോദിയെ വീഴ്ത്താൻ ഓടി നടന്നു; ഒടുവിൽ മുഖ്യമന്ത്രി സ്ഥാനവും നഷ്ടപ്പെട്ട് ചന്ദ്രബാബു നായിഡു

ആന്ധ്രപ്രദേശ് വിഭജനത്തിനു ശേഷമുള്ള സംസ്ഥാനത്തിന്റെ രണ്ടാമത്തെ മുഖ്യമന്ത്രിയാണ് ജഗൻമോഹൻ റെഡ്ഡി.ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ 175 അംഗ നിയമസഭയിൽ 151 സീറ്റുകളാണ്  വൈ.എസ് ജഗൻമോഹൻ റെഡ്ഡിയുടെ വൈഎസ്ആർ കോൺഗ്രസ് നേടിയത്. ആന്ധ്രയിൽ ഭരണകക്ഷിയായിരുന്ന ടിഡിപിക്ക് 23 സീറ്റുകൾ മാത്രമേ ഇത്തവണ നേടാൻ കഴിഞ്ഞുള്ളു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top