Advertisement

സിറോ മലബാർ വ്യാജരേഖാക്കേസ്; വൈദികർ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി

May 30, 2019
Google News 0 minutes Read

സിറോ മലബാർ വ്യാജരേഖാക്കേസിൽ വൈദികർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി. കോടതി നിർദേശ പ്രകാരമാണ് വൈദികർ ചോദ്യം ചെയ്യലിന് ഹാജരായത്. കേസിലെ പ്രതികളായ ഫാദർ പോൾ തേലക്കാട്ട്, ഫാദർ ടോണി കല്ലൂക്കാരൻ എന്നിവരാണ് ഹാജരായത്.

ആലുവ ഡിവൈഎസ്പി ഓഫീസിലാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്. വൈ ദികരുടെ നിർദേശപ്രകാരമാണ് മൂന്നാം പ്രതി ആദിത്യ വ്യാജരേഖകൾ നിർമിച്ചതെന്നാണ് പോലീസ് കണ്ടെത്തൽ. ഇരുവരും സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച കോടതി അന്വേഷണവുമായി സഹകരിക്കാൻ നിർദേശിച്ച് ഇടക്കാല ഉത്തരവ് നൽകിയിരുന്നു. ചോദ്യം ചെയ്യലിന് 7 ദിവസത്തെ സമയമാണ് അന്വേഷണ സംഘത്തിന് അനുവദിച്ചിരിക്കുന്നത്. മുൻകൂർ ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കുന്ന ജൂൺ 7 വരെ ഇവരുടെ അറസ്റ്റ് തടഞ്ഞിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here