സത്യപ്രതിജ്ഞ ചടങ്ങില്‍ ബിംസ്റ്റെക്ക് രാഷ്ട്ര തലവന്മാര്‍ മുഖ്യാതിഥികളായി; പാക്- അഫ്ഗാനിസ്ഥാന്‍ രാഷ്ട്രതലവന്മാരെ ചടങ്ങിലേക്ക് ക്ഷണിച്ചില്ല

രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ ബിംസ്റ്റെക്ക് രാജ്യങ്ങളുടെ രാഷ്ട്ര തലവന്മാര്‍ മുഖ്യാതിഥികളായി. എന്നാല്‍ 2014 ല്‍ നിന്നും വിഭിന്നമായി പാക്കിസ്ഥാന്‍ അഫ്ഗാനിസ്ഥാന്‍ രാഷ്ട്രതലവന്മാരെ ചടങ്ങിലേക്ക് ക്ഷണിച്ചില്ല. രാജ്യത്തെ പ്രമുഖ ദേശീയ പ്രദേശിക നേതാക്കളും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ചടങ്ങില്‍ പങ്കെടുത്തു. കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും യുപിഎ ചെയര്‍പേര്‍സണ്‍ സോണിയാ ഗാന്ധിയും സത്യ പ്രതിജ്ഞ ചടങ്ങിനു സാക്ഷ്യം വഹിച്ചു.
ബിംസ്റ്റെക്ക് രാജ്യങ്ങളായ ബംഗ്ലാദേശ്, നേപ്പാള്‍, ഭൂട്ടാന്‍, ശ്രീലങ്ക, തായ്‌ലന്റ്, മ്യാന്‍മര്‍ എന്നിവിടങ്ങളിലെയും മൌറീഷ്യലസ്, കിര്‍ഗിസ്ഥാന്‍ എന്നി രാജ്യങ്ങളിലേയും രാഷ്ട്രതലവന്മാരാണ് രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തത്. ബംഗ്ലാദേശ് പ്രസിഡന്റ് അബ്ദുള്‍ ഹമീദ്, ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന, മ്യാന്‍മര്‍ പ്രസിഡന്റ് യു വിന്‍ മ്യിന്ദ്, നേപ്പാള്‍ പ്രധാനമന്ത്രി കെ പി ഒലി, , ഭൂട്ടാന്‍ പ്രധാനമന്ത്രി ലോട്ടേ ഷെറിങ്ങ്, മൌറീഷ്യസ് പ്രധാനമന്ത്രി പ്രവീന്‍ കുമാര്‍ ജുഗ്‌നാഥ്, കിര്‍ഗിസ്ഥാന്‍ പ്രസിഡന്റ് സൂറോന്‍ബേ ജീന്‍ബേക്കോവ് എന്നിവരാണ് സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്ത ലോക നേതാക്കള്‍.
പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാനെ ചടങ്ങിലേക്ക് ക്ഷണിക്കാതിരുന്നത് പുല്‍വാമ ഭീകരാക്രമണത്തിന്റെ കൂടെ പശ്ചാത്തലത്തില്‍ ഇന്ത്യാ പാക്ക് ബന്ധം കൂടുതല്‍ സങ്കീര്‍ണമാക്കിയേക്കും. ഭരണ പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്ന് സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും പുറമേ മുന്‍ പ്രധാനമന്ത്രി മന്‍ മോഹന്‍ സിംഗ്, വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരായ അരവിന്ദ് കെജ്രീവാള്‍, എച്ച്ഡി കുമാരസ്വാമി, കെ ചന്ദ്രശേഖര്‍ റാവു, നിതീഷ് കുമാര്‍, യോഗി ആദിത്യനാധഥ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. അശോക് ഗെഹ്ലോട്ട്, കമന്‍നാഥ്, അമരീന്ദര്‍ സീംഗ് എന്നീ കോണ്‍ഗ്രസ്സ് മുഖ്യമന്ത്രിമാര്‍ ചടങ്ങിനെത്തിയില്ല.
മുഖ്യമന്ത്രി പിണറായി വിജയന്‍, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ഡി എം കെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍, എന്നിവരും ചടങ്ങില്‍ നിന്ന് വിട്ടു നിന്നു. ചീഫ് ജസ്റ്റിസ് രഞ്ചന്‍ ഗൊഗോയ് സത്യപ്രതിജ്ഞ ചടങ്ങിനു സാക്ഷിയായി. സിനിമാ മേഘലയില്‍ നിന്ന് രജനികാന്ത്, കണ്‍കണ റനൌട്ട്, എന്നിവര്‍ പങ്കെടുത്തു. കേരളത്തില്‍ നിന്ന് ക്രൈസ്തവ സഭ മേലധ്യക്ഷന്മാരായ ജോസഫ് മാര്‍ തോമ മെത്രോ പോലീത്ത, ആര്‍ച്ച് ബിഷപ്പ് തോമസ് തിമോത്തോസ് എന്നിവരും സത്യപ്രതിജ്ഞ ചടങ്ങിനെത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here