Advertisement

വി മുരളീധരന്റെ മന്ത്രിസ്ഥാനം കേരളത്തിന് കിട്ടിയ അംഗീകാരമാണെന്ന് ഭാര്യ ജയശ്രീ

May 30, 2019
Google News 0 minutes Read

വി മുരളീധരന്റെ മന്ത്രിസ്ഥാനം കേരളത്തിന് കിട്ടിയ അംഗീകാരമാണെന്ന് ഭാര്യ ജയശ്രീ.വാര്‍ത്ത പുറത്ത് വന്നതോടെ കോഴിക്കോട്ടെ എരഞ്ഞിപാലത്തെ മുരളീധരന്റെ ഭാര്യയുടെ ഓഫിസിലേക്ക് സന്ദര്‍ശകരുടെ ഒഴുക്കാണ്. തലശ്ശേരി വാടിയില്‍പ്പീടികയിലെ മുരളീധരന്റെ തറവാട് വീടും ഏറെ സന്തോഷത്തിലാണ്.

മാധ്യമങ്ങളിലൂടെ വാര്‍ത്ത പുറത്ത് വന്നതോടെ കോഴിക്കോട്ടെ എരഞ്ഞിപാലത്തെ വി.മുരളീധരന്റെ ഭാര്യയുടെ ഓഫിസിലേക്ക് നിരവധി പേരാണ് എത്തിയത്. എല്ലാവരെയും അദ്ദേഹത്തിന്റെ ഭാര്യ ജയശ്രീ മധുരം കൊടുത്തു സ്വീകരിച്ചു. വാര്‍ത്ത ഏറെ സന്തോഷം ഉള്ളതും അപ്രതീക്ഷിതവുമാണെന്നായിരുന്നു ജയശ്രീയുടെ ആദ്യ പ്രതികരണം. മുരളീധരന്റെ മന്ത്രി സ്ഥാനം കേരളത്തിന് ലഭിച്ച അംഗീകാരം ആണെന്നും ജയശ്രീ കൂട്ടിച്ചേര്‍ത്തു

ഏറെ സന്തോഷത്തിലായിരുന്നു തലശ്ശേരിയിലെ മുരളീധരന്റെ തരവാട്ടിലുള്ളവരും. അര്‍ഹിച്ച അഗീകാരമാണ് തേടിയെത്തതിയത് എന്നായിരുന്നു സഹോദരിയുടെയും ഭര്‍ത്താവിന്റെയും പ്രതികരണം. വി മുരളീധരന്റെ മന്ത്രി സ്ഥാനം ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് ഇടയിലും ഏറെ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here