മന്ത്രിസഭയില്‍ മലയാളി സാന്നിദ്ധ്യം; വി മുരളിധരന്‍ മന്ത്രിയായി അധികാരമേറ്റു

മുന്‍ സംസ്ഥാന ബിജെപി അധ്യക്ഷനും ദേശീയ നിര്‍വാഹക സമിതി അംഗവുമായ വി.മുരളീധരന്‍ കേന്ദ്രമന്ത്രിയായി അധികാരമേറ്റു. കണ്ണുരുകാരനായ മുരളിധരന്‍ മന്ത്രി സഭയിലേക്കത്തിയത് വര്‍ഷങ്ങളായുള്ള കഠിനാധ്വാനത്തിനും സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തിനുമുള്ള അംഗീകാരം കൂടിയാണ്. മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭ അംഗമാണ് വി.മുരളീധരന്‍.
ആന്ധ്രയിലായിരുന്ന വി.മുരളീധരനെ ഇന്ന് രാവിലെ തന്നെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു. കേന്ദ്ര നേതൃത്വം മുരളീധരനുമായി ചര്‍ച്ച നടത്തിയ ശേഷമാണ് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. ഇത് കേരളത്തിലെ ജനങ്ങള്‍ക്കുള്ള അംഗീകാരമാണെന്ന് മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
കേരളത്തില്‍ നിന്ന് നേരത്തെ മന്ത്രിസഭയിലുണ്ടായിരുന്ന അല്‍ഫോണ്‍സ് കണ്ണന്താനത്തെ ഒഴിവാക്കിയാണ് മുരളീധരനെ ഉള്‍പ്പെടുത്തിയത്. എബിവിപിയില്‍ പ്രവര്‍ത്തിച്ചു കൊണ്ടാണ് വി.മുരളീധരന്‍ രാഷ്ട്രീയത്തിലെത്തിയത്. കുമ്മനം രാജശേഖരനെയും കേന്ദ്ര ബിജെപി നേതൃത്വം ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു.
മലയാളികളുടെ പ്രതിനിധിയായി മുരളീധരന്‍ മന്ത്രിസഭയിലെത്തുന്നത് ഏവര്‍ക്കും അഭിമാനമുള്ള കാര്യമാണ്. അനുഭവ സമ്പത്തുള്ള, മിടുക്കനായ നേതാവാണ് വി മുരളീധരനെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.
കേരളത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ മുരളീധരന്‍ സജീവ സാന്നിധ്യമായിരിക്കുമെന്നും സംസ്ഥാനത്തിന്റെ വികസനത്തിനായി അദ്ദേഹം പ്രവര്‍ത്തിക്കുമെന്നും കെ.സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here