അബ്ദുളളക്കുട്ടി രാഷ്ട്രീയ നെറികേടിന്റെ പര്യായമാണെന്ന് വി.എം സുധീരൻ

അബ്ദുള്ളക്കുട്ടി രാഷ്ട്രീയ വഞ്ചകനാണെന്നും രാഷ്ട്രീയ നെറികേടിന്റെ പര്യായമാണെന്നും മുൻ കെപിസിസി അധ്യക്ഷൻ വി.എം സുധീരൻ. ജനാധിപത്യ വാദികളുടെ നെഞ്ചിൽ ചവിട്ടുന്നതാണ് അബ്ദുള്ളക്കുട്ടിയുടെ മോദി പ്രശംസയെന്നും ഇതിനെതിരെയുള്ള നടപടി പാർട്ടി തീരുമാനിക്കട്ടെയെന്നും സുധീരൻ പറഞ്ഞു. പാർട്ടിക്ക് നടപടി സ്വീകരിക്കാനുള്ള എല്ലാ വകുപ്പുകളും അബ്ദുള്ളക്കുട്ടിയുടെ പ്രസ്താവനയിലുണ്ട്. തനിക്കെതിരെ അബ്ദുള്ളക്കുട്ടി വ്യക്തിപരമായി പറഞ്ഞത് കാര്യമാക്കുന്നില്ലെന്നും അതിനു പിന്നിൽ വേറെ ലക്ഷ്യങ്ങളുണ്ടെന്നും സുധീരൻ പറഞ്ഞു.
Read Also; സുധീരൻ യാതൊരു ആദർശവുമില്ലാത്ത നേതാവാണെന്ന് അബ്ദുള്ളക്കുട്ടി
വി.എം സുധീരനെതിരെ ആരോപണങ്ങൾ ഉന്നയിച്ച് നേരത്തെ അബ്ദുള്ളക്കുട്ടി രംഗത്തു വന്നിരുന്നു.സുധീരൻ യാതൊരു ആദർശവുമില്ലാത്ത നേതാവാണെന്നും സുധീരൻ തന്നോട് പത്ത് വർഷമായി വ്യക്തിവിരോധം തീർക്കുകയാണെന്നുമാണ് എ.പി അബ്ദുള്ളക്കുട്ടി വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. നാലുവരിപ്പാത വികസനവുമായി ബന്ധപ്പെട്ടാണ് സുധീരനുമായി അഭിപ്രായ വ്യത്യാസമുണ്ടാകുന്നതെന്നും ഉമ്മൻ ചാണ്ടി സർക്കാരിന്റെ തുടർഭരണം ഇല്ലാതാക്കിയയാളാണ് സുധീരനെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here