ഭക്ഷണ ലോകത്തെ വ്യാജന്മാർ; ഫുഡീസ് ജാഗ്രതൈ

പ്രകൃതിദത്തമായ പഴങ്ങളുടേയും പച്ചക്കറികളുടേയും കാലം കഴിഞ്ഞു. ഇപ്പോഴെല്ലാം വിഷാംശം നിറഞ്ഞതും, മായം ചേർന്നതുമായ ഭക്ഷ്യ വസ്തുക്കളാണ്. അതുകൊണ്ട് തന്നെ ജനങ്ങളിൽ മായം ചേർന്ന ഭക്ഷണത്തെ കുറിച്ച് അവബോധം ‘ജനിപ്പിക്കാൻ’ പലപ്പോഴും സോഷ്യൽ മീഡിയ പോജുകളിൽ ‘ഹെൽത്ത് ഫാക്ട്‌സ്’ ‘ഫുഡ് ഫാക്ട്‌സ്’ എന്നിവ പ്രത്യക്ഷപ്പെടാറുണ്ട്. എന്നാൽ ഇവ എത്രമാത്രം സത്യമാണെന്ന് ചിന്തിച്ചിട്ടുണ്ടോ ?

ന്യൂട്ടെല്ല ക്യാൻസറിന് കാരണമാകുമെന്ന് ഏറെ നാൾ വ്യാജ പ്രചരണം നടത്തിവന്നിരുന്നു. വ്യാജ പ്രചരണം ന്യൂട്ടെല്ലയുടെ വിപണിയെ തന്നെ ബാധിച്ചു. അതുപോലെ തന്നെ നിരവധി മറ്റ് ഭക്ഷണ പദാർത്ഥങ്ങളും ബ്രാൻഡുകളും ഇത്തരം വ്യാജ പ്രചരണങ്ങൾക്ക് ഇരകളായിട്ടുണ്ട്‌.

Read Also : നല്ല മൊരിഞ്ഞ ചിലന്തി, വറുത്ത എലി, വേവിക്കാത്ത നീരാളി. ഞെട്ടണ്ട, മെനു തന്നെ!!

ഒരു കാലത്ത് ഫ്രൂട്ടിയിൽ എയ്ഡ്‌സ് രോഗിയുടെ രക്ത് വീണിട്ടുണ്ടെന്നും ഫ്രൂട്ടി ആരും ഉപയോഗിക്കരുതെന്നുമുള്ള തരത്തിൽ വ്യാപക പ്രചരണം നടന്നിരുന്നു. അതുപോലെ തന്നെ മക്ക്‌ഡോണൾഡ്‌സിലെ ബർഗറിൽ ഉപയോഗിക്കുന്ന മയോണൈസിന്റെ പേരിലും കള്ള വാർത്തകൾ പ്രചരിച്ചിരുന്നു.

ഇത്തരത്തിലുള്ള വ്യാജ വാർത്തകൾ പ്രചരിക്കും മുമ്പ് മുഖ്യധാരാ മാധ്യമങ്ങൾ ഇത്തരത്തിലൊരു വാർത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ടോ എന്ന് നോക്കുക. അത്തരത്തിലൊരു കാര്യം നടന്നിട്ടുണ്ടെങ്കിൽ മാധ്യമങ്ങൾ അത് അറിയുമെന്നും വാർത്തയാക്കുമെന്നും ചിന്തിക്കുക. വ്യാജ വാർത്തകൾ പങ്കുവെച്ച് സ്വയം അപഹാസ്യരാവാതിരിക്കുക.

വ്യാജവാർത്തകളെ എങ്ങനെ ചെറുക്കാം ? വ്യാജ വാർത്തകൾ സമൂഹത്തിലുണ്ടാക്കുന്ന മോശം മാറ്റങ്ങൾ, തുടങ്ങി വ്യാജന്മാരാൽ നിറഞ്ഞ ഈ ലോകത്തെ പിടിച്ചുലയ്ക്കുന്ന പൊള്ളത്തരങ്ങൾക്കെതിരെ ട്വന്റിഫോർ ഡോട്ട് കോം നടത്തുന്ന ഒരു പോരാട്ടം….സ്റ്റാൻഡ് അപ്പ് ഫോർ ദി ട്രൂത്ത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top