ഉത്തർപ്രദേശിൽ എസ് പി നേതാവിനെ വെടിവെച്ച് കൊന്നു

ഉത്തർപ്രദേശിൽ എസ് പി നേതാവിനെ വെടിവെച്ചു കൊന്നു. ലാൽജി യാദവ് എന്നയാളാണ് കൊല്ലപ്പെട്ടത്. ഷാ ഗഞ്ച് ജോൻപൂർ റോഡിലാണ് സംഭവം. സ്‌കോർപിയോ കാറിൽ സഞ്ചരിക്കവെ അദ്ദേഹത്തിന് നേരെ ബൈക്കിലെത്തിയ സംഘം വെടിയുതിർത്തുകയായിരുന്നു. ലാൽജിയുടെ മരണം ഉറപ്പാക്കിയതിന് ശേഷമാണ് അക്രമികൾ സംഭവ സ്ഥലത്ത് നിന്നും പോയത്. അതേസമയം കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല.
അഖിലേഷ് യാദവ് സർക്കാരിന്റെ കാലത്ത് കോൺട്രാക്ടറായിരുന്ന ലാൽജി യാദവിനായിരുന്നു പൂർവാഞ്ചലിലെ സർക്കാരിന്റെ മിക്ക നിർമ്മാണ പ്രവർത്തനങ്ങളുടെയും ചുമതല. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം ഉത്തർപ്രദേശിൽ കൊല്ലപ്പെടുന്ന നാലാമത്തെ രാഷ്ട്രീയ നേതാവാണ് ലാൽജി യാദവ്.
മെയ് 27ന് എസ് പി നേതാവും മുൻ എം പിയുമായ കമലേഷ് ബാൽമികിയെ ബുലന്ദ്ശഹറിലെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here