പുകയില ഉപയോഗത്തിനെതിരെ മജീഷ്യന്‍ ഗോപിനാഥ് മുതുകാടിന്റെ മാജിക്ക് ക്യാംപെയ്ന്‍

പുകയില ഉപയോഗത്തിനെതിരെ മജീഷ്യന്‍ ഗോപിനാഥ് മുതുകാടിന്റെ മാജിക്ക് ക്യാംപെയ്ന്‍ നടന്നു. സതേണ്‍ റെയില്‍വെ തമ്പാനൂര്‍ സ്റ്റേഷനില്‍ സംഘടിപ്പിച്ച ലോക പുകയില വിരുദ്ധ ദിനാചരണ വേദിയിലായിരുന്നു മുതുകാടിന്റെ മാജിക്ക് പ്രകടനം.
എല്ലാ ദിനവും പുകയില വിരുദ്ധ ദിനമാകട്ടെ ,പുകയില്ല ലോകം പതിരില്ല ലോകം തുടങ്ങിയ മുദ്രവാക്യങ്ങളാണ് പുകയില വിരുദ്ധ ദിനത്തില്‍ സതേണ്‍ റെയില്‍വെ മുന്നോട്ടു വെയ്ക്കുന്നത്.
തമ്പാനൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നടത്തിയ പുകയില വിരുദ്ധ ദിനാചരണം മജീഷ്യന്‍ ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്തു.
പുകയിലയുടെ ഉപയോഗം മനുഷ്യനുണ്ടാക്കുന്ന ദോഷങ്ങള്‍ സ്വതസിദ്ധമായ മാജിക്കിലൂടെ ഗോപിനാഥ് മുതുകാട് അവതരിപ്പിച്ചു. സതേണ്‍ റെയില്‍വെ ഡിവിഷനോട് ഒപ്പം
ക്യാന്‍സര്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയും ,പി.എം.എസ് ഡെന്റല്‍ കോളേജും ചേര്‍ന്നാണ് പുകയില വിരുദ്ധദിനാചരണം സംഘടിപ്പിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here