തിരുവനന്തപുരത്ത് യുവതിക്കു വെട്ടേറ്റു

തിരുവനന്തപുരം എസ് യു ടിയിലെ നഴ്സിങ് അസിസ്റ്റന്‍റിനെ വെട്ടി പരിക്കേല്‍പ്പിച്ചു. ഗുരുതര പരിക്കേറ്റ ഇവർ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വിവാഹാഭ്യർത്ഥന നിരസിച്ചതാണ് ആക്രമണകാരണം. സംഭവത്തില്‍ കൊല്ലം സ്വദേശി നിതിനെ പൊലീസ് കസ്റ്റഡിയിലെടുത്തു
ഇന്ന് രാവിലെ ഏഴരക്കായിരുന്നു സംഭവം. താമസസ്ഥലത്ത് നിന്ന് ജോലിക്കായി പോകുന്നതിനിടെയാണ് എസ് യു ടി ആശുപത്രിയിലെ നഴ്സിങ് അസിസ്റ്റന്‍റ് പുഷ്പലത ആക്രമിക്കപ്പെട്ടത്. ആക്രമണത്തില്‍ ഇവരുടെ ചെവി അറ്റുപോയി. കഴുത്തിനും കൈക്കും പരിക്കുണ്ട്. വെട്ടുകത്തി കൊണ്ടാണ് പ്രതി പുഷ്പലതയെ ആക്രമിച്ചത്.
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി. സംഭവത്തില്‍ ഇവരുടെ സുഹൃത്തും കൊല്ലം സ്വദേശിയുമായ നിതിനെ പൊലീസ് കസ്റ്റഡയിലെടുത്തു. വിവാഹാഭ്യർത്ഥന നിരസിച്ചതാണ് ആക്രമണകാരണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here