‘എപ്പോഴാണ് അവസാന പഫ് എന്ന് നമുക്കറിയില്ല’; ലോക പുകയില വിരുദ്ധ ദിനത്തിൽ വ്യത്യസ്തമായി ഒരു ഷോർട്ട് ഫിലിം

ലോക പുകയില വിരുദ്ധ ദിനമായ ഇന്ന് സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിരിക്കുകയാണ് ‘കില്ലർ പ്ലാന്റ്’ എന്ന ഹ്രസ്വചിത്രം. ഷൈൻ രാജാണ് സംവിധാനം.
എപ്പോഴാണ് നമ്മുടെ അവസാന പഫ് എന്ന് നമുക്കറിയില്ല, അതുകൊണ്ട് പുകയില ഉപയോഗം നിർത്തുവെന്ന് ആഹ്വാനം ചെയ്യുന്ന തലക്കെട്ടോടെയാണ് ഹ്രസ്വചിത്രം ഫേസ്ബുക്കിലൂടെ പുറത്തുവിട്ടിരിക്കുന്നത്. കൊച്ചിയിൽ പുതിയതായി തുടങ്ങിയ പരസ്യ കമ്പനിയാ കോളാമ്പി മീഡിയ ആണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.
ചെടികൾ പൊതുവെ അപകടകാരികൾ അല്ലെന്നാണ് വെയ്പ്പ്. പക്ഷെ ആളെ കൊല്ലി ചെടിയുണ്ട്, ‘പുകയില’. ഇതിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
ക്യാമറയ്ക്ക് മുന്നിലും പിന്നിലും ഒരു കൂട്ടം ഐടി പ്രൊഫഷനലുകളാണ്. വാട്ട്‌സാപ്പ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ നിരവധി പേരാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here