Advertisement

തിരുവനന്തപുരം വിമാനത്താവളം വഴി 50 കിലോ സ്വർണ്ണം കടത്തിയതായി പ്രതി സെറീന

June 1, 2019
Google News 0 minutes Read

തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്ത് കേസിൽ പ്രതിയുടെ നിർണ്ണായക മൊഴി പുറത്ത്. വിമാനത്താവളം വഴി പലപ്പോഴായി അൻപത് കിലോ സ്വർണ്ണം കടത്തിയതായി കേസിലെ പ്രതി സെറീന ഡിആർഐക്ക് മൊഴി നൽകി. ഇതിനായി വഴിയ പ്രതിഫലമാണ് തനിക്ക് വാഗ്ദാനം ചെയ്തതെന്നും സെറീന പറഞ്ഞു.

കഴിഞ്ഞ ദിവസം അറസ്റ്റിലായ അഡ്വക്കേറ്റ് ബിജു മനോഹരനും ഭാര്യ വിനീതയുമാണ് സെറീനയ്ക്ക് പണം വാഗ്ദാനം ചെയ്തത്. ഗൾഫിൾ ബ്യൂട്ടിപാർലർ നടത്തിയിരുന്ന സെറീനയെ തിരുവനന്തപുരം സ്വദേശി ജിത്തുവാണ് ആദ്യമാണ് ബിജുവിന് പരിചയപ്പെടുത്തിയത്. 2018 ലാണ് ബിജുവിനേയും വിനീതയേയും പരിചയപ്പെട്ടതെന്നും സെറീന ഡിആർഐക്ക് നൽകിയ മൊഴിയിൽ പറയുന്നു.

ബിജുവിന്റെ നിർദ്ദേശ പ്രകാരം ദുബായിൽ പോയി പലതവണ സ്വർണം കടത്തി. പലപ്പോഴും എസ്‌കോർട്ടായിട്ടാണ് പോയത്. ജിത്തുവാണ് തനിക്ക് സ്വർണം കൈമാറിയിരുന്നതെന്നും സെറീന മൊഴി നൽകി. തിരുവനന്തപുരം വിമാനത്താവളത്തിലെത്തുമ്പോൾ ഉദ്യോഗസ്ഥ പിന്തുണ ലഭിച്ചിട്ടുണ്ടെന്നും ബിജുവും ഭാര്യയും സ്വർണം കടത്തിയിട്ടുണ്ടെന്നും സെറീന മൊഴിയിൽ വ്യക്തമാക്കുന്നു.

വിമാനത്താവളം വഴി സ്വർണ്ണം കടത്തിയത് തിരുവനന്തപുരം കിഴക്കേകോട്ടയിലെ പിപിഎം ചെയിൻസ് ഉടമ മുഹമ്മദ് അലിക്കു വേണ്ടിയാണെന്ന് ഡിആർഐ കണ്ടെത്തിയിരുന്നു. മുഹമ്മദ് അലിയുടെ വീട്ടിൽ ഡിആർഐ റെയ്ഡ് നടത്തിയിരുന്നു. അലിയും മാനേജർ ഹക്കീമും ഒളിവിലാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here