അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ മന്ത്രിസ്ഥാനം തെറിച്ചതിന് പിന്നില്‍ ആര്‍എസ്എസ് ഇടപെടലെന്ന് ആക്ഷേപം

അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ മന്ത്രിസ്ഥാനം തെറിച്ചതിന് പിന്നില്‍ ആര്‍എസ്എസ്. മന്ത്രി സ്ഥാനത്തിരുന്ന് ക്രിസ്ത്യന്‍ സംഘടനകള്‍ക്ക് കണ്ണന്താനം വഴി വിട്ട് സഹായം ചെയ്തുവെന്നാണ് ആക്ഷേപം. വിദേശ ഫണ്ടിംഗ് ഉള്‍പ്പെടെയുള്ള വിഷയങ്ങളിലാണ് കണ്ണന്താനം ഇടപെട്ടതായി തെളിഞ്ഞത്.
കേരളത്തിലും രാജ്യത്തിന്റെ മറ്റ് മേഖലകളിലും മതപരിവര്‍ത്തന നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന സംഘടനകളെ കണ്ണന്താനം വഴിവിട്ട് സഹായിച്ചതാണ് ആര്‍എസ്എസിനെ ചൊടിപ്പിച്ചത്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ വിദേശ ഫണ്ട് സ്വീകരിക്കുന്നതിനുള്ള ലൈസന്‍സ് ക്യാന്‍സല്‍ ചെയ്യപ്പെട്ട സംഘടനകള്‍ക്കായി കണ്ണന്താനം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ സമ്മര്‍ദ്ദം ചൊലുത്തിയിരുന്നു. ഇതിനായി നടത്തിയ കത്തിടപാടുകള്‍ ആര്‍എസ്എസ് നേതൃത്വത്തിന് മുന്‍പാകെ ബിജെപിയിലെ ചിലരാണ് എത്തിച്ചത്. കണ്ണന്താനത്തിന്റെ ഭാര്യയുടെ നേതൃത്വത്തിലുള്ള എന്‍ജിഒ വഴിയായിരുന്നു നീക്കങ്ങളെന്നും ആരോപണമുണ്ട്. തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് കണ്ണന്താനത്തിനെതിരെ കേരളത്തില്‍ നിന്നുള്ള ആര്‍എസ്എസ് ദേശീയ നേതാവിന്റെ നേതൃത്വത്തില്‍ നീക്കങ്ങള്‍ നടന്നത്.
അതേസമയം മന്ത്രിസ്ഥാനം ഉറപ്പിക്കാന്‍ കണ്ണന്താനം ഡല്‍ഹിയില്‍ പല മുതിര്‍ന്ന ബിജെപി നേതാക്കളുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. മന്ത്രിപദം കിട്ടാത്തതില്‍ കണ്ണന്താനം അതൃപ്തനാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ ക്രിസ്ത്യന്‍ വിഭാഗങ്ങളെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കാനെന്ന പേരിലാണ് കണ്ണന്താനത്തെ ബിജെപി ദേശീയ നേതൃത്വം തെരഞ്ഞെടുത്തത്. അദ്ദേഹത്തിന് മന്ത്രിപദം നല്‍കിയതിനെതിരെ ബിജെപിക്കുള്ളില്‍ അന്ന് തന്നെ മുറുമുറുപ്പ് ഉയര്‍ന്നിരുന്നു. അഡ്വ.പി.എസ്.ശ്രീധരന്‍പിള്ള മുന്‍കൈയ്യെടുത്ത് രൂപീകരിച്ച ബിജെപിയുടെ ക്രിസ്ത്യന്‍ സംഘടനയുമായും കണ്ണന്താനത്തെ സഹകരിപ്പിച്ചിരുന്നില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here